നവ ഇടുക്കി പുതുവഴികൾ സെമിനാർ കാൽവരി മൗണ്ടിൽ ഉത്ഘാടനം നടന്നു

Aug 12, 2025 - 07:34
 0
നവ ഇടുക്കി പുതുവഴികൾ സെമിനാർ കാൽവരി മൗണ്ടിൽ ഉത്ഘാടനം നടന്നു
This is the title of the web page

നവ ഇടുക്കി പുതുവഴികൾ സെമിനാർ മുൻ ധനകാര്യ മന്ത്രി ഡോ തോമസ് ഐസക് കാൽവരി മൗണ്ടിൽ ഉത്ഘാടനം ചെയ്തു. അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ തുടർച്ചയായി കാൽവരിമൌണ്ടിൽ ചേർന്ന നവ ഇടുക്കി പുതുവഴികൾ എന്ന സെമിനാറിൽ കട്ടപ്പന കമ്പം തുരങ്കപാതയുടെ സാധ്യത പഠനം നടത്തുന്നതിന് തീരുമാനിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മുൻ ധനകാര്യ മന്ത്രി ഡോ തോമസ് ഐസക് ന്റെ നേതൃത്വത്തിൽ നടന്ന സെമിനാറിൽ ആണ് നൂതനാശയം ഉയർന്നുവന്നത് കട്ടപ്പനയിൽ നിന്നും കമ്പത്തേക്ക് ഭൂഗർഭപാത നിർമിച്ചാൽ 12 കിലോമീറ്റർ കൊണ്ട് കമ്പത്ത് എത്തിച്ചേരാൻ കഴിയും.ഇപ്പോൾ ഉള്ളത് 40 കിലോമീറ്റർ ആണ് വയനാട്ടിൽ ഇപ്പോൾ നിർമ്മിക്കുന്ന തുരങ്കപാതയുടെ മാതൃകയിൽ കട്ടപ്പന കമ്പം പാത നിർമിക്കാൻ ആയാൽ ഹൈറേഞ്ചിന്റെ വികസന സാധ്യതകൾ വൻതോതിൽ ഉയരും തമിഴ്നാട്ടിൽ നിന്നും എത്തുന്ന വിനോദസഞ്ചാരികൾക്കും ശബരിമല തീർഥാടകര്‍ ഉൾപ്പെടെയുള്ള വർക്കും കട്ടപ്പനയിലേക്ക് എത്താൻ ഏറെ സഹായകരമായ ഒന്നാണ് തുരങ്കപാത മൂന്നാർ തേക്കടി വാഗമൺ ഇടുക്കി ടൂറിസം കേന്ദ്രങ്ങളുടെ വളർച്ചയ്ക്കും വലിയ കുതിപ്പ് ആകും.

സമുദ്രനിരപ്പിൽ നിന്നും 490 മീറ്റർ മാത്രം ഉയരത്തിലാണ് കമ്പം ടൗൺ നിൽക്കുന്നത് കട്ടപ്പന നഗരം 870 മീറ്റർ ഉയരത്തിലാണ് നിലകൊള്ളുന്നത് കമ്പവും കട്ടപ്പനയും തമ്മിലുള്ള ഉയര വ്യത്യാസം 270 മീറ്റർ മാത്രമാണ്. 100 മീറ്റർ പാത നിർമ്മിക്കുമ്പോൾ 5 മീറ്റർ വരെ ചരിവ് ആകാം എന്നാണ് നിർമ്മാണത്തിന്റെ അന്തർദേശീയ മാനദണ്ഡം. കമ്പം തുരങ്കപാത നിർമിച്ചാൽ 2.25 മീറ്റർ ചരിവ് മാത്രമേ ഉണ്ടാവുകയുള്ളൂ ഡിണ്ടിക്കൽ തേനി കുമളി നാലുവരിപ്പാത ഉടൻ യാഥാർത്ഥ്യമാവുകയാണ് ഈ പാതയിലേക്ക് എത്താനും 12 കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ മതിയാകും.

 മാത്രവുമല്ല തേനിയിൽ വരെ എത്തിനിൽക്കുന്ന റെയിൽ ഗതാഗതം ഗൂഡല്ലൂർ വരെ നീട്ടുന്നതിന് തമിഴ്നാട് സർക്കാർ കേന്ദ്രവുമായി ധാരണയിൽ എത്തിയിട്ടുണ്ട് ഗൂഡല്ലൂരിൽ നിന്നും കമ്പം വഴി കട്ടപ്പനയിലേക്ക് റെയിൽ ഗതാഗതം ആകുമോ എന്നതും സാധ്യത പഠനത്തിൽ ഉൾപ്പെടുത്തും. ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്ന ടൂറിസ്റ്റുകൾക്ക്‌ ഇടുക്കിയുടെ ദൃശ്യഭംഗി കൂടി കണ്ട് ആസ്വദിക്കാൻ വേഗത്തിൽ എത്താൻ കഴിയും. ജില്ലയുടെ വികസന സാധ്യതകൾ ബഹുദൂരം മുന്നോട്ട് നയിക്കുന്ന അന്തർ സംസ്ഥാന ഭൂഗർഭ പാത സിപിഐഎം.

ജില്ലാ സെക്രട്ടറി സി വി വർഗീസ് രക്ഷാധികാരിയും റോമിയോ സെബാസ്റ്റ്യൻ ഉപരക്ഷാധികാരിയും ജയിൻ അഗസ്റ്റിൻ ചെയർമാനും സിബി കൊല്ലംകുടിയിൽ സെക്രട്ടറി യായും രൂപീകരിച്ച ഗ്രീൻ വാലി ടൂറിസം കമ്പനിയുടെ നേതൃത്വത്തിലാണ് സാധ്യത പഠനം നടത്തുന്നത്.

പദ്ധതി സംബന്ധിച് തയ്യാറാക്കിയ രൂപരേഖയുമായി മുഖ്യമന്ത്രിയെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയെയും റെയിൽവേയുടെ ചുമതല വഹിക്കുന്ന മന്ത്രിയെയും കാണുന്നതിനും തീരുമാനമായി സെമിനാറിൽ സി വി വർഗീസ് അധ്യക്ഷത വഹിച്ചു എം എം മണി എംഎൽഎ അഡ്വ എ രാജ എംഎൽഎ സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ വിവിധ തലങ്ങളിലുള്ള വികസന ചർച്ചകളിൽ പങ്കെടുത്തു

What's Your Reaction?

like

dislike

love

funny

angry

sad

wow