കട്ടപ്പന പുതിയ ബസ്റ്റാൻ്റിനോടുള്ള നഗരസഭയുടെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി രംഗത്ത്

അശാസ്ത്രീയമായ പുതിയ ബസ്റ്റാൻഡ് കോംപ്ലക്സിന്റെ നിർമ്മാണത്തിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടത് .ഇത് യാത്രക്കാർക്കും വ്യാപാരസ്ഥാപനങ്ങൾക്കും ഭീഷണിയായി മാറിയിരിക്കുകയാണ്.മൂന്നുമാസം മുമ്പും സമാന രീതിയിൽ ബസ് വരാന്തയിലേക്ക് ഇടിച്ചു കയറി യാത്രക്കാർക്ക് പരിക്കുപറ്റിയിരുന്നു.
ഇതേത്തുടർന്ന് ബസ്റ്റാന്റിന്റെ ശോചനിയാവസ്ഥ ചൂണ്ടിക്കാട്ടി വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റിൻ്റെ നേതൃത്വത്തിൽ നഗരസഭയിൽ നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നാണ് ആക്ഷേപം ഉയരുന്നത്.
ബസ്റ്റാൻഡിനുള്ളിലെ വലിയ ഗർത്തവും നിരവധി അപകടങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത്, ബസ്റ്റാൻഡിലേഅടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ നഗരസഭ അമ്പെ പരാജയപ്പെടുന്നും ബസ്റ്റാൻഡ് കോംപ്ലക്സിലെ ചോർച്ച യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കൂടാതെ സ്ലാബുകൾ തകർന്നു കിടക്കുന്നത് മൂലം യാത്രക്കാർ അപകടങ്ങളിൽപ്പെടുന്നതും പതിവാണ്.
ബസ്സുകൾ സ്റ്റാൻഡിനുള്ളിൽ തന്നെ കൂടുതൽ സമയം പാർക്ക് ചെയ്യുന്നതും അധികാരികളെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ലെന്നും കട്ടപ്പനയിൽ നിലവിലുള്ള പഴയ ബസ്റ്റാൻഡ് ബസ് പാർക്കിങ്ങിനായി വിട്ടു നൽകണമെന്നും ആണ് വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് ആവശ്യപ്പെടുന്നത്.
പുതിയ ബസ്റ്റാൻഡിലേ പോരായ്മകൾ ചൂണ്ടിക്കാട്ടി നിരവധി പരാതികൾ നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് പ്രസിഡണ്ട് മജീഷ് ജേക്കബ്,ഭാരവാഹികളായ ഷിനോജ് ജി.എസ്., ആൽവിൻ തോമസ്, എം.ആർ. അയ്യപ്പൻകുട്ടി, പി.ബി.സുരേഷ്, എന്നിവർ പറഞ്ഞു.