കാഞ്ചിയാർ കല്യാണത്തണ്ട് നടയ്ക്കൽ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നു

കാഞ്ചിയാർ പഞ്ചായത്ത് 7ാം വാർഡ് കല്യാണത്തണ്ട് നടയ്ക്കൽ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. 2024-25 വർഷത്തിൽ CFC ഫണ്ടിൽ നിന്നും 437000 രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഈ പദ്ധതി കൂടി നടപ്പായതോടെ ഈ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമായി '.
കുടിവെള്ള പദ്ധതി ഉദ്ഘാടനം വാർഡ് മെമ്പർ ഷാജിമോൻ വേലപറമ്പിൽ നിർവ്വഹിച്ചു. കഴിഞ്ഞ വർഷം കോർപ്പസ് ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് അഞ്ചുരുളി സെറ്റിമെൻ്റിലും മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളമെത്തിച്ചിരുന്നു. പരിപാടിയ്ക്ക് വിനിരാജ് മണിമല, ജോയിച്ചൻ കാടം കാവിൽ എന്നിവർ നേതൃത്വം നല്കി.