കട്ടപ്പന കൊച്ചുതോവാളയിലെ ലഹരി സംഘത്തിന്റെ വീടുകയറിയുള്ള ആക്രമണം; നടപടി സ്വീകരിക്കുന്നതിനും പ്രതിഷേധത്തിനുമായി കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ഉൾപ്പെട്ട 11 അംഗ കമ്മിറ്റിയെ രൂപീകരിച്ചു

കൊച്ചു തോവാളയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ലഹരി മാഫിയ ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ടും മേലിൽ ഈ മേഖലയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും അധികാരികളുടെ സത്വരശ്രദ്ധ ഉണ്ടാവുന്നതിനും വേണ്ടി കൊച്ചു തോവാള പൗരസമിതിയുടെ നേതൃത്വത്തിൽ ബ്രദേഴ്സ് പബ്ലിക് ലൈബ്രറിയിൽ യോഗം ചേർന്നു.
നൂറുകണക്കിനാളുകൾ ഒപ്പിട്ട മാസ്സ് പെറ്റീഷൻ എസ് പി,ഡിവൈഎസ്പി,പോലീസ്,എക്സൈസ് തുടങ്ങിയവർക്ക് നൽകുന്നതിനും 12 /08 /2025 ചൊവ്വാഴ്ച വൈകിട്ട് 5 pm ന് പ്രതിഷേധ പ്രകടനവും യോഗവും നടത്തുന്നതിനും, ആവശ്യമുണ്ടെങ്കിൽ ഇത്തരക്കാരെ ഡി അഡിക്ഷൻ സെന്ററിൽ ആക്കുന്നതിനും യോഗം തീരുമാനിച്ചു. കൊച്ചുതോവാള പള്ളി വികാരി ഫാദർ ഇമ്മാനുവേൽ മടുക്കക്കുഴി, എസ്എൻഡിപി ശാഖാ യോഗം സെക്രട്ടറി അഖിൽ കൃഷ്ണൻകുട്ടി എന്നിവർ രക്ഷാധികാരികളും നഗരസഭ ചെയർപേഴ്സൺ ബീന ടോമി കൺവീനറുമായി 11 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
യോഗത്തിൽ ചെയർപേഴ്സൺ ബീന ടോമി അധ്യക്ഷയായിരുന്നു.ഫാദർ ഇമ്മാനുവേൽ മടുക്കക്കുഴി,അഖിൽ കൃഷ്ണൻകുട്ടി, സിബി പാറപ്പായിൽ,സിജു ചക്കുംമൂട്ടിൽ,അഡ്വക്കേറ്റ് സുജിത്, പ്രസാദ് പി എൻ, ബിനോയ് വെണ്ണിക്കുളം,ജിതിൻ ജോയ്,ടോമി പാച്ചോലിൽ,സിഡിഎസ് മെമ്പർ സോണിയ തോമസ്, എ ഡി എസ് പ്രസിഡന്റ് മേരിക്കുട്ടി പള്ളിവാതുക്കൽ, ഉണ്ണീ കോലുംചിറ തുടങ്ങിയവർ പ്രസംഗിച്ചു.