ഇടുക്കി മുരിക്കാശ്ശേരിയിൽ കാറിടിച്ച് യുവാവിന് പരിക്കേറ്റു

ഇന്നലെ വൈകിട്ട് മുരിക്കാശ്ശേരി സ്കൂൾ ജംഗ്ഷനിലാണ് സംഭവം. ചെലച്ചുവട് ഭാഗത്തുനിന്നും അമിത വേഗത്തിൽ വന്ന സ്വിഫ്റ്റ് കാർ ബൈക്കിൽ വന്ന പതിനാറാം കണ്ടം പാലത്തും തലയ്ക്കൽ രാജനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ രാജന്റെ രണ്ട് കാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. ഇയാളെ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡുവക്കിൽ പാർക്ക് ചെയ്തിരുന്ന ലോറിയോട് ചേർന്നാണ് ബൈക്കിൽ കാറ് ഇടിച്ചത്.
കാർ ഓടിച്ചിരുന്ന സി.എം.പി നേതാവ് മുരിക്കാശ്ശേരി സ്വദേശി അനീഷ് ചേനക്കരക്കെതിരെ മുരിക്കാശ്ശേരി പോലീസ് കേസെടുത്തു. ഇയാൾമദ്യപിച്ചിരുന്നതായും പോലിസ് പറഞ്ഞു. മദ്യപിച്ച് അശ്രദ്ധമായി അമിത വേഗത്തിൽ വാഹനമോടിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.എതിർ ദിശയിൽ നിന്നു വന്ന മറ്റൊരു ബൈക്ക് യാത്രികനും അപകടത്തിൽപെട്ടുവെങ്കിലും ഇയാൾക്ക് കാര്യമായി പരിക്കേറ്റില്ല.