കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി ദിനം ആചരിച്ചു

വ്യാപാരികളുടെ ദേശീയ പ്രസ്ഥാനമായ ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്ഡലിന്റെ സ്ഥാപക ദിനമായ ഓഗസ്റ്റ് 9 ന് ദേശീയ വ്യാപാരി ദിനമായി ഭാരതത്തിൽ ആചരിക്കുകയാണ്. രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥയ്ക്ക് കാര്യമായ സംഭാവനകൾ നൽകുന്ന വ്യാപാരികളുടെ അധ്വാനത്തെയും സമർപ്പണ മനോഭാവത്തെയും തിരിച്ചറിയുന്നതിനും ആദരിക്കപ്പെടുന്നതിനുള്ള അവസരമാണ് വ്യാപാരി ദിനം.
എന്നാൽ ചെറുകിട വ്യാപാര മേഖല ഇന്ന് തകർച്ചയുടെ വക്കിലാണ്. നിരവധിയായ നിയമങ്ങൾക്കും ലൈസൻസുകൾക്കും പുറമേ സ്വദേശി വിദേശി കുത്തകരുടെ കടന്നുകയറ്റം ഓൺലൈൻ വ്യാപാരത്തിന്റെ അതിപ്രസരവുമാണ് ഈ മേഖലയുടെ തകർച്ചയ്ക്ക് കാരണം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ 2024 കണക്ക് പ്രകാരം സംസ്ഥാനത്തെ പത്തരലക്ഷം വ്യാപാരികൾ ഉണ്ട് 50 ലക്ഷം പേരാണ് ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നതും.
ദേശീയ വ്യാപാര ദിനത്തിന്റെ ഭാഗമായി കട്ടപ്പന മർച്ചൻ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ കട്ടപ്പന ഗാന്ധി സ്ക്വയറിൽ നിന്നും പ്രകടനമായി പുതിയ ബസ്റ്റാൻഡ് എത്തി തുടർന്നാണ് പതാക ഉയർത്തിയത്. അസോസിയേഷനിലെ മുഴുവൻ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് സാജൻ ജോർജ് ദിനാഘോഷം ഉദ്ഘടനം ചെയ്തു. ജോഷി കൂട്ടട, കെ പി ബഷീർ,. സിജോ മോൻ ജോസ്സാ,ജു പട്ടരുമഠം,. ടി എം ജോമോൻ., രമണൻ പടന്നയിൽ., റോസമ്മ മൈക്കിൾ., ഷിയാസ് എ കെ എന്നിവർ സംസാരിച്ചു.