പട്ടയമില്ലാതെ കട്ടപ്പന നഗരം ; ജനകീയ സംവാദം അല്പസമയത്തിനുള്ളിൽ കട്ടപ്പന പ്രസ്ക്ലബ് ഹാളിൽ

Aug 8, 2025 - 13:58
 0
പട്ടയമില്ലാതെ കട്ടപ്പന നഗരം ;   ജനകീയ സംവാദം അല്പസമയത്തിനുള്ളിൽ കട്ടപ്പന പ്രസ്ക്ലബ് ഹാളിൽ
This is the title of the web page

 ടൗൺഷിപ്പിലെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം ലഭിക്കാനുള്ള പ്രതിസന്ധികളും സാങ്കേതിക തടസങ്ങളും ചർച്ച ചെയ്യുന്നതിനായി മാതൃഭൂമി സംഘടിപ്പിക്കുന്ന ജനകീയ സംവാദം വെള്ളിയാഴ്ച രണ്ടിന് കട്ടപ്പന പ്രസ്‌ക്ലബ്ബ് ഹാളിൽ നടക്കും. നഗരസഭാധ്യക്ഷ ബീന ടോമി ഉദ്ഘാടനം ചെയ്യും. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ്ജ് അധ്യക്ഷനാകും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വ്യാപാരികൾ, വിവിധ കക്ഷി രാഷ്ട്രീയ നേതാക്കൾ, ജനപ്രതിനിധികളും , മാധ്യമ പ്രവർത്തകർ, സാംസ്‌കാരിക സംഘടനാ പ്രതിനിധികളും പങ്കെടുക്കും. സംവാദത്തിലും ചർച്ചയിലും ഉയർന്നു വരുന്ന ജനകീയ അഭിപ്രായങ്ങളും , പ്രതിസന്ധികളും മാതൃഭൂമി വകുപ്പ് അധികൃതരുടേയും വകുപ്പ് മന്ത്രിയുടേയും ശ്രദ്ധയിൽപെടുത്തും. നഗരം നേരിടുന്ന പ്രശ്‌നങ്ങൾ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധയിൽ കൊണ്ടുവരും.

കട്ടപ്പന നഗരവികസനത്തിനായി മാറ്റിയ 77 ഏക്കർ സ്ഥലത്തെ നിർമാണങ്ങളും പട്ടയ നടപടികളുമാണ് സർവേ നടപടികൾ വൈകിയതോടെ പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്നത്. നഗരത്തിലെ 77 ഏക്കർ സ്ഥലം കൈവശം തിരിച്ച് സർവേ നടത്താൻ വൈകിയതാണ് വാണിജ്യ നിർമാണങ്ങൾക്ക് ഉൾപ്പെടെ തിരിച്ചടിയായത്. രാജഭരണകാലത്തെ ഏലപ്പട്ടയം അനുസരിച്ച് ഏലം കൃഷി മാത്രമേ നടക്കൂ. 1964 റൂൾ പ്രകാരം 1980 കാലഘട്ടം വരെ നൽകിയ പട്ടയം അനുസരിച്ച് കർഷകന് ഭൂമിയിൽ കൃഷി ചെയ്യാനും താമസിക്കാനും അനുമതിയുണ്ട്. 1993 ലെ പട്ടയ പ്രകാരം കൃഷിയും താമസവും കൂടാതെ ചെറിയ വ്യാപാര സ്ഥാപനങ്ങളും സ്ഥാപിക്കാം. എന്നാൽ നഗരവികസനത്തിനായി മാറ്റിയിട്ടിരുന്ന സ്ഥലത്ത് നിർമാണത്തിന് അനുമതി നൽകാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം.  

ജനുവരിയിൽ സർവേ പൂർത്തിയായെങ്കിലും ടൗൺഷിപ്പിലെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സർക്കാർ തേടിയശേഷം പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കാത്തതും സ്‌മോൾ ഷോപ്പുകൾ എന്ന വിഭാഗത്തിന് കൃത്യമായ നിർവചനം നൽകാത്തതും റവന്യു വകുപ്പിനെയും പ്രതിസന്ധിയിലാക്കി.

പഴയ ഉടുമ്പൻചോല താലൂക്ക് മുഴുവൻ സിഎച്ച്ആർ ഭൂമിയാണ്. പഴയ ഉടുമ്പൻചോല താലൂക്കിൽ പെട്ടതാണ് കട്ടപ്പന വില്ലേജ്. 2009 ൽ കട്ടപ്പന ഉൾപ്പെടെ സിഎച്ച്ആർ ൽ പെട്ട 20300 ഹെക്ടർ ഭൂമിയ്ക്ക് പട്ടയം നൽകാൻ കോടതിയുടെ അനുമതി ലഭിച്ചിരുന്നു. അനുമതി പ്രകാരം കട്ടപ്പന വില്ലേജിൽ പട്ടയം നൽകേണ്ടത് 1993 റൂൾ പ്രകാരമുള്ള പട്ടയമാണ്. 1993 പട്ടയം എന്നത് വനഭൂമിയിൽ കുടിയേറ്റ ക്രമീകരണ നിയമ പ്രകാരം കുടിയേറിയവർക്കുള്ള പട്ടയമാണ്. 1977 ജനുവരിക്ക് മുൻപ് കുടിയേറിയ ഭൂമിക്കാണ് ഈ റൂൾ പ്രകാരം പട്ടയം നൽകുന്നത്. 1971 ഓഗസ്റ്റ് ഒന്നിനു മുൻപുള്ള കൈവശ ഭൂമിയ്ക്ക് 1964 ലെ റൂൾ പ്രകാരമാണ് പട്ടയം നൽകുന്നത്. ഇത്തരം കൈവശഭൂമികൾ നഗരത്തിൽ ഒട്ടേറെയാളുകൾക്കുണ്ട്. ഇതോടെ ടൗൺഷിപ്പിൽ 1971 ന് മുൻപുള്ള കൈവശ ഭൂമിയ്ക്ക് 1964 പട്ടയം കൊടുക്കണമെങ്കിൽ പ്രത്യേക സർക്കാർ ഉത്തരവ് ഇറക്കണം എന്ന സ്ഥിതിയാണ് വന്നിരിക്കുന്നത്. ഇത്തരമൊരു ഉത്തരവ് ഇറക്കിയാൽ നില നിൽക്കുമോ എന്ന കാര്യത്തിൽ സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടേണ്ടതുണ്ട്. എന്നാൽ ഇതുവരെ നിയമോപദേശം തേടിയിട്ടില്ലെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow