ഇടുക്കി ക്ലിക്സ് എന്ന പദ്ധതിക്ക് മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ തുടക്കമായി

ഡി റ്റി പിസിയുടെ കീഴിലുള്ള മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് നിരവധി പദ്ധതികളാണ് ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റ് നടപ്പിലാക്കി വരുന്നത് ഇതിന്‍റെ ഭാഗമായിട്ടാണ് ഇടുക്കി ക്ലിക്സ് എന്ന പദ്ധതിയും പുതിയതായി ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാന വിനോദ കേന്ദ്രങ്ങളിൽ എല്ലാം ഫോട്ടോ പോയിന്റുകൾ സ്ഥാപിക്കും.
വിനോദ സഞ്ചാരികളുടെ ഫോട്ടോ പകർത്തുന്ന ഗ്രാഫർമാർ ഇനി മുതൽ സഞ്ചാരികളുടെ ചിത്രം മഗ്ഗ്, കീ ചെയിൻ, വസ്ത്രം, ഫ്ളാസ്ക് എന്നിവയിലും പ്രിന്റ് ചെയ്ത് നൽകും. ഇതിനായി ജില്ലാ അടിസ്ഥാനത്തിൽ വിനോദ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഫോട്ടോ ഗ്രാഫർമാർക്ക് ഇതിനോടകം പരിശീലനം നൽകി കഴിഞ്ഞു.പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കി ജില്ലാ കളക്ടര്‍ വി വിക്നേശ്വരി ഐ എ എസ് നിര്‍വ്വഹിച്ചു.
ഇതോടൊപ്പം ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ കുടുംബശ്രീ അടക്കമുള്ള സംരംഭകരുടെ ഉല്‍പ്പന്നങ്ങല്‍ വിറ്റഴിക്കുന്ന പദ്ധഥിയായ ഇടുക്കി ഇലക്ട്രയുടെ പേര് നിര്‍ദ്ദേശിച്ച വില്ലേജ് ഓഫീസ് ജീവനക്കാരനായ പ്രശാന്തിനെ ജില്ലാകളക്ടര്‍ ഉപഹാരം നല്‍കി ആദരിച്ചു. ഒപ്പം മൂന്നാര്‍ ടൂ മാങ്കുളം പോക്കറ്റ് മാപ്പ് പ്രകാശനം സബ്കളഖ്ടര്‍ വി എം ജയകൃഷ്ണന്‍ നിര്‍വ്വഹിച്ചു.
കൂടാതെ ഡി റ്റി പി സിയുടെ ലോകോ പ്രകാശനവും സംഘടിപ്പിച്ചു. ചടങ്ങില്‍ ദേവികുളത്ത് നിന്നും സ്ഥലം മാറി പോകുന്ന സബ് കളക്ടര്‍ വി എം ജയകൃഷ്ണന് ഉപഹാരങ്ങള്‍ നല്‍കി ആദദരിച്ചു. പുതിയ സസബ് കളഖ്ടറായി ചുമതലയേറ്റ വി എം ആര്യ ഐ എ എസ്, ഡി റ്റി പി സി സെക്രട്ടറി ജിദേഷ് അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.