കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിച്ച സ്റ്റുഡൻസ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു

കട്ടപ്പന സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ 2025 - 26 അധ്യായന വർഷം പൊതുതായി ആരംഭിച്ച സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം ആണ് നടന്നത്. കട്ടപ്പന നഗരസഭ ചെയർപേഴ്സൺബീന ടോമി അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനസേവന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തിന് സ്കൂളിൽ എത്തിയ മന്ത്രി കേഡറ്റുകളിൽ നിന്ന് സല്യൂട്ട് സ്വീകരിച്ചു.അഡിഷണൽ എസ്പി ഇമ്മാനുവൽ പോൾ പദ്ധതി വിശദീകരണം നടത്തി. കട്ടപ്പന സിഐ ടിസി മുരുകൻ സ്കൂൾ മാനേജർ ഫാദർ ജോസ് മംഗലത്തിൽ പിടിഎ പ്രസിഡണ്ട് സിജു ചക്കും മുട്ടിൽ പ്രിൻസിപ്പാൾ മാണി കെ സി ഹെഡ്മാസ്റ്റർ ബിജുമോൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.