ഒരു കിലോ 150 ഗ്രാം കഞ്ചാവുമായി ഓട്ടോറിക്ഷ ഡ്രൈവറെ ഇടുക്കി പോലീസ് പിടികൂടി.
ഒരു കിലോ 150 ഗ്രാം കഞ്ചാവുമായി ഓട്ടോറിക്ഷ ഡ്രൈവറെ ഇടുക്കി പോലീസ് പിടികൂടി. ചെറുതോണി ഗാന്ധിനഗർ കോളനി സ്വദേശി കാരക്കാട്ട് പുത്തൻവീട്ടിൽ അനീഷ് പൊന്നുവാണ് പിടിയിലായത് . കഞ്ചാവ് ചെറു പൊതികളിൽ ആക്കി സ്കൂൾ കോളേജ് പരിസരങ്ങളിലും ചെറുതോണി ടൗണിലും ഇയാൾ വില്പന നടത്തി വരികയായിരുന്നു. ഓട്ടോറിക്ഷയിൽ വില്പനയ്ക്കായി കൊണ്ടുപോകുന്നതിനിടയിലാണ് കഞ്ചാവ് ഇടുക്കിക്ക് സമീപത്ത വച്ച് പിടികൂടിയത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് ബലമായി കീഴ്പ്പെടുത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയിൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്.സ്പെഷ്യൽ ബ്രാഞ്ചിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസമായി ഇയാൾക്ക് പിന്നാലെയായിരുന്നു പോലീസ് .
കഞ്ചാവ് വില്പന ആരംഭിച്ചതോടെ ചെറുതോണിയിലെ ഓട്ടോറിക്ഷ ഡ്രൈവർ ആയ അനീഷ് കാര്യമായി ഓട്ടോറിക്ഷയുമായി പുറത്തിറങ്ങാറില്ലായിരുന്നു . സമീപ വാസികളായ ആളുകളിൽ നിന്നും ഇയാൾ വിട്ടു നിന്നിരുന്നു. വീടിന് ചുറ്റും വലിയ മതിൽ തീർത്ത് സിസിടിവി ക്യാമറയും വെച്ചിരുന്നു. പോലീസിന്റെ സാന്നിധ്യം തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ചെയ്തിരുന്നത് എന്നാണ് ലഭിക്കുന്നത് വിവരം. ചെറുതോണി കേന്ദ്രീകരിച്ച കഞ്ചാവ് വിൽപ്പന നടത്തുന്ന പ്രധാനികളിൽ ഒരാളാണ് പിടിയിലായ അനീഷ്. ചെറുതോണി പാലത്തിന് സമീപം കേന്ദ്രീകരിച്ച് വലിയ രീതിയിൽ മയക്കുമരുന്ന് വിൽപ്പനയും സജീവമാണെന്ന് വിവരവും പുറത്ത് വരുന്നുണ്ട്.