ഇരട്ടയാർ സെന്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കാർഷികവിള കളുടെയും കാർഷിക ഉപകരണങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചു.'അഗ്രോഫെസ്റ്റ് - 2K25'എന്ന പേരിൽ ലാണ് പരിപാടി സംഘടിപ്പിച്ചത്

Aug 6, 2025 - 16:10
 0
ഇരട്ടയാർ സെന്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കാർഷികവിള കളുടെയും കാർഷിക ഉപകരണങ്ങളുടെയും പ്രദർശനം  സംഘടിപ്പിച്ചു.'അഗ്രോഫെസ്റ്റ് - 2K25'എന്ന പേരിൽ ലാണ് പരിപാടി സംഘടിപ്പിച്ചത്
This is the title of the web page

പഴയകാല കാർഷിക വിളകളും ഉപകരണങ്ങളും പരിചയപ്പെടുവാൻ കുട്ടികൾക്ക് കഴിഞ്ഞു. സുഗന്ധവ്യഞ്ജനങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, പച്ചക്കറികൾ, ഇലവർഗ്ഗങ്ങൾ, പഴവർഗ്ഗങ്ങൾ, പയർ വർഗ്ഗങ്ങൾ തുടങ്ങി 300ൽ പരം ഉൽപ്പന്നങ്ങൾ അഗ്രോഫെസ്റ്റിന് മാറ്റുകൂട്ടി. വിവിധ കാർഷിക ഉപകരണങ്ങടെ പ്രദർശനവും ഒരുക്കി. അഗ്രോഫെസ്റ്റ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനന്ദ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. പ്രിൻസ് പുളിയാങ്കൽ അധ്യക്ഷത വഹിച്ചു. ഇരട്ടയാർ കൃഷി ഓഫീസർ ഡെല്ല തോമസ് മുഖ്യപ്രഭാഷണം നടത്തി ഗ്രാമപഞ്ചായത്ത് അംഗം ജിൻസൺ വർക്കി, പ്രിൻസിപ്പാൾ ജിജി എബ്രഹാം,ഹെഡ്മാസ്റ്റർ ജോർജുകുട്ടി എം.വി,പിടിഎ പ്രസിഡണ്ട് .സിജോ ഇലന്തൂർ എം പി ടി എ പ്രസിഡണ്ട് .ബിനു ജസ്റ്റിൻ, കൺവീനർ .രാജി.പി. ജോസഫ്, തുടങ്ങിയവർ സംസാരിച്ചു.

കുട്ടികൾക്കും പൊതുജനങ്ങൾക്കും പ്രദർശനം കാണുവാനും വിവിധ ഉൽപ്പന്നങ്ങൾ കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങളുടെ രുചി ആസ്വദിക്കുവാനും അവസരം ഒരുക്കി. ഈ പ്രദർശനം കുട്ടികൾക്ക് ഒരു നവ്യാനുഭവമായി മാറി.അധ്യാപകരായ റെജിമോൾ തോമസ്, കൊച്ചുറാണി ജോസഫ്,സിജി മാത്യൂ, സെലിൻ ജോസഫ്, സുമി ഏബ്രഹാം, സിൽജ പീറ്റർ, ജാൻസി മാത്യൂ, എബി .റ്റി ജെയിംസ്, ഷിബു .എം. കോലംകുഴി, ബിൻസ് ദേവസ്യാ, ജിറ്റോ മാത്യൂ, സിബിൻ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow