ദളിത് സംയുക്ത സമിതി ഇടുക്കി ജില്ലയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ കട്ടപ്പനയിൽ സംഘടിപ്പിച്ചു

ദളിത് സമൂഹത്തെയും സ്ത്രീത്വത്തെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത അടൂർ ഗോപാലകൃഷ്ണൻ സാംസ്കാരിക കേരളത്തിന് അപമാനം ആണെന്ന് കട്ടപ്പന അംബേദ്കർ അയ്യങ്കാളി സ്മൃതി മണ്ഡപത്തിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് ദലിത് സംയുക്ത സമിതി രക്ഷാധികാരി സി എസ് രാജേന്ദ്രൻ പറഞ്ഞു.
ദലിത് സംയുക്ത സമിതി ജനറൽ കൺവീനർ സാജു വള്ളക്കടവ് അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ സംഘടന നേതാക്കളായ കെ കെ സുശീലൻ, പെണ്മരാജൻ, മനോജ് വടക്കേമുറി, തങ്കമ്മ കാഞ്ചിയാർ, രാജുമോൻ എ, സുനീഷ് കാഞ്ചിയാർ എന്നിവർ പങ്കെടുത്തു.