വനിതകൾക്കുള്ള യോഗാ പരിശീലനത്തിന്റെ കാഞ്ചിയാർ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു

വനിതകളുടെ ആരോഗ്യ സംരക്ഷണംലക്ഷ്യം വെച്ചാണ് യോഗ പരിശീലനത്തിന് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് തുടക്കം ആയിരിക്കുന്നത് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത് ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിക്ക് നൂറോളം വനിതകളെ യോഗ പരിശീലിപ്പിക്കുക എന്നതാണ് ലക്ഷ്യം ഇതിൻറെ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനമാണ് വനിത സാംസ്കാരിക നിലയത്തിൽ വച്ച് നടന്നത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു.
തുടർന്നുള്ള ആഴ്ചകളിൽ മുൻകൂട്ടി തീയതി നിശ്ചയിച്ച വാർഡുകളിലെ വിവിധ മേഖലകളിൽ ആണ് യോഗാപരിശീലം നടത്തുന്നത് 2025 26 കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലെ പ്രധാന ഒരു വിഭാഗം ആയിരുന്നു വനിതകൾക്കുള്ള യോഗ പരിശീലനം.
ഉദ്ഘാടന യോഗത്തിൽഗ്രാമപഞ്ചായത്ത് അംഗം ബിന്ദു മധു കുട്ടൻ അധ്യക്ഷയായിരുന്നു ഐസിഡിഎസ് സൂപ്പർവൈസർ സ്നേഹ സേവിയർ പദ്ധതിയുടെ വിശദീകരണം നടത്തി കാഞ്ചിയാർകുടുംബ ആരോഗ്യ കേന്ദ്രം ജെ എച്ച് ഐ ലത. അനീഷ് എന്നിവരും ഗ്രാമപഞ്ചായത്ത് രമ മനോഹരൻ അംഗൻവാടി പ്രവർത്തകർ കണ്ണാമണി എസ് തുടങ്ങിയവർ സംസാരിച്ചു തോംസൺ ചെറിയാനാണ് യോഗ പരിശീലനം നടത്തുന്നത്