മൂന്നാർ പെട്ടിമുടി ദുരന്തത്തിന് അഞ്ചാണ്ട്. 2020 ആഗസ്റ്റ് ആറാം തീയതി ഉണ്ടായ ഉരുൾപെട്ടൽ കവർന്നെടുത്തത് 70 പേരുടെ ജീവന്‍.

മൂന്നാർ പെട്ടിമുടി ദുരന്തത്തിന് അഞ്ചാണ്ട്. 2020 ആഗസ്റ്റ് ആറാം തീയതി രാത്രി പത്തരയോടെയാണ് പെട്ടിമുടിയില്‍ 70 പേരുടെ ജീവന്‍ കവര്‍ന്ന ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത് പതിനൊന്ന് പേര്‍ മാത്രമായിരുന്നു.
പച്ചവിരിച്ച തേയിലക്കാടുകള്‍ നിറഞ്ഞ മലയടിവാരത്തെ ഒരുപറ്റം തോട്ടം തൊഴിലാളി കുടുംബങ്ങളുടെ സ്വര്‍ഗ്ഗമായിരുന്നു മൂന്നാർ പെട്ടിമുടി. പരിമിതികള്‍ക്ക് നടുവിലും കരിങ്കല്‍ ഭിത്തികള്‍ വേര്‍തിരിച്ച കൊച്ചുമുറിക്കുള്ളില്‍ വലിയ സ്വപ്നങ്ങള്‍ അവര്‍ കണ്ടിരുന്നു. എന്നാല്‍ അവരേയും അവരുടെ സ്വപ്നങ്ങളേയും ഒരു തെളിവു പോലും അവശേഷിപ്പിക്കാതെ ദുരന്തം കവര്‍ന്നെടുത്തിട്ട് അഞ്ച് വര്‍ഷം തികയുന്നു. അലമുറയിട്ടുള്ള കരച്ചിലുകള്‍ ഇന്നും അന്തരീക്ഷത്തിൽ അലയടിക്കുന്നുണ്ട്. ചോരയും കണ്ണീരും വീണ ശ്മശാന ഭൂമിയില്‍ കാടുകയറി.
രണ്ടായിരത്തി ഇരുപത് ആഗസ്റ്റ് ആറാം തീയതി രാത്രി പത്തരയോടെയാണ് പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. മലയടിവാരത്തെ നാല് ലയങ്ങള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി. 70 പേര്‍ മരിച്ചു.
ദുരന്തത്തില്‍ അവശേഷിക്കുന്നവരുടെ പുനരധിവാസംപൂര്‍ത്തിയാക്കി. എങ്കിലും കാണാതായവരുടെ ബന്ധുക്കള്‍ ഇന്നും ഉറ്റവരെ തേടി പെട്ടിമുടിയിലും പെട്ടിമുടിയാറിന്‍റെ തീരത്തും എത്താറുണ്ട്.