കട്ടപ്പനയില്‍ എംഡിഎംഎ പിടികൂടിയ കേസിലെ തുടരന്വേഷണത്തില്‍ രാസലഹരി കടത്ത് സംഘത്തിലെ മൂന്നുപേരെ ബംഗളുരുവില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു

കട്ടപ്പനയില്‍ എംഡിഎംഎ പിടികൂടിയ കേസിലെ തുടരന്വേഷണത്തില്‍ രാസലഹരി കടത്ത് സംഘത്തിലെ മൂന്നുപേരെ ബംഗളുരുവില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പുത്തൂര്‍ കെസി മുക്ക് മീത്തലെപ്പറമ്പത്ത് അരുണ്‍ ഭാസ്‌കര്‍(30), കോഴിക്കോട് കൊയിലാണ്ടി തുയ്യാടന്‍കണ്ടി ജോജിറാം ജയറാം(35), കര്‍ണാടക സ്വദേശി ഭീമപ്പ എസ് ഹൊസമാനി(52) എന്നിവരെയാണ് കട്ടപ്പന പൊലീസ് പിടികൂടിയത്.
ജൂലൈ 15ന് ബംഗളുരുവില്‍നിന്ന് വില്‍പ്പനയ്ക്കായി കട്ടപ്പനയിലെത്തിച്ച 27 ഗ്രം എംഡിഎംഎയുമായി കോഴിക്കോട് കൊയിലാണ്ടി ഷാലീന ഹൗസ് ഫാരിസ് മുഹമ്മദിനെ(31) അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്നാണ് അരുണ്‍ ഭാസ്‌കര്‍ ഉള്‍പ്പെട്ട സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. മൂവരും ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണെന്ന് പൊലീസ് പറഞ്ഞു.