സൗഹൃദ ദിനത്തോട് അനുബന്ധിച്ച് കട്ടപ്പന ക്രൈസ്റ്റ് കോളേജിൽ സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷ പരിപാടികൾ നടത്തപ്പെട്ടു

പുളിയൻമല :സൗഹൃദ ദിനത്തോട് അനുബന്ധിച്ച് കട്ടപ്പന ക്രൈസ്റ്റ് കോളേജിൽസൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷ പരിപാടികൾ നടത്തപ്പെട്ടു. 'സൗഹൃദം' മനോഹരമായ ഓർമ്മകൾ സമ്മാനിക്കുന്ന അത്ഭുതം. കലാലയത്തിൽ നിറഞ്ഞു നിൽക്കുന്നതും ഇതേ സൗഹൃദം തന്നെ. അധ്യാപകരും അതിന്റെ ഭാഗമായി തീരുന്നു. സൗഹൃദ ദിനത്തോട് ചേർന്ന് 'INTERTWINED' എന്ന പേരിൽ മത്സര പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക നാമം അനാവരണം ചെയ്തത് കോളേജ് പ്രിൻസിപ്പൽ ഡോ. എം വി ജോർജുകുട്ടി ആണ്.
അധ്യാപകരും കുട്ടികളും ഒരുപോലെ മത്സരത്തിൽ പങ്കാളികളായി. വിജയികളായവർക്ക് കോളേജ് ഡയറക്ടർ ഫാ. അനൂപ് തുരുത്തിമറ്റം സിഎംഐ സമ്മാനദാനം നടത്തി. അതോടൊപ്പം ടാലെന്റ്റ് ഡേ നടത്തപ്പെട്ടു. ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ആണ് ടാലെന്റ്റ് ഡേ നടത്തപെട്ടത്. സ്റ്റുഡന്റ് ഐ ക്യു എ സിയും സൈക്കോളജി വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്..പരിപാടികൾക്ക് നേതൃത്വം കൊടുത്തത് സൈക്കോളജി വിഭാഗം അധ്യാപകരായ ശ്രീ ഫെയിത്ത് എബ്രാഹം, അയറിൻ പീറ്റർ, ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ ശ്രീ. ജിമിൽ ജോ വർഗ്ഗീസ്, പ്രോഗ്രാം കോർഡിസ്റ്റർ ശ്രീമതി. റിബി മേരി റാണ എന്നിവരായിരുന്നു.