വിദ്യാരംഗം കലാ സാഹിത്യ വേദി സബ്ജില്ലാ തല ഉദ്ഘാടനം

കട്ടപ്പന : വെള്ളയാം കുടി സെന്റ്. ജെറോംസ് യു.പി സ്കൂളിൽ കട്ടപ്പന സബ് ജില്ലയുടെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പറും സാഹിത്യകാരനുമായ ശ്രീ. ജിജി കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്യ്ത് സംസാരിച്ചു.
കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന കലാപ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും, സമൂഹത്തിന്റെ മുൻപന്തിയിൽ എത്തിക്കുകയും ചെയ്യാനുള്ള പ്രവർത്തനങ്ങൾക്കുള്ള അവസരമൊരുക്കുകയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി.
വെളളയാംകുടി സെന്റ്. ജെറോംസ് യുപി. സ്കൂളിൽ നടന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സബ് ജില്ലാതല ഉദ്ഘാടനത്തിൽ കട്ടപ്പന എ.ഇ.ഒ ശ്രീ.രാജശേഖരൻ സി അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. പ്രമുഖ നോവലിസ്റ്റ് ശ്രീമതി പുഷ്പമ്മ, വെള്ളയാം കുടി സെന്റ് ജെറോസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. വിൻസി സെബാസ്റ്റ്യൻ, യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് മഠത്തിൽ, എൽ.പി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ സൈജു ജോസഫ്, എന്നിവർ ആശംസ നൽകി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സെൽട്ടറി ശ്രീമതി. പ്രീത യോഗത്തിന് നന്ദി അർപ്പിച്ചു.