ഛത്തീസ്ഗഡിൽ ജയിലിൽ അടച്ച കന്യാസ്ത്രീകൾക്ക് പിന്തുണ അർപ്പിച്ചു കൊണ്ട് കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗന ജാഥ കാഞ്ചിയാറിൽ സംഘടിപ്പിച്ചു

ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകളെ ജയിലിലടച്ച നടപടിയിൽ പ്രതിഷേധിച്ചും തടവിലാക്കപ്പെട്ടവർക്ക് പിന്തുണ അർപ്പിച്ചുകൊണ്ടും കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വാമൂടിക്കെട്ടി മൗനജാഥയും ഐക്യദാർഢ്യ സദസ്സും നടത്തി. പാലാക്കടയിൽ നിന്നും ആരംഭിച്ച മൗനജാഥ പള്ളിക്കവലയിൽ സമാപിച്ചു. തുടർന്ന് നടന്ന ഐക്യദാർഢ്യസദസ്സ് ഡി സി സി വൈസ് പ്രസിഡണ്ട് ജോർജ് ജോസഫ് പടവൻ ഉത്ഘാടനം ചെയ്തു.
ഗ്രഹാം സ്റ്റെയിൻസിനേയും മക്കളെയും ചുട്ടുകൊന്നവരുടെ പിന്തുടർച്ചക്കാരാണ് നിരപരാധികളായ ക്രിസ്ത്യൻ സന്യാസിനികളെ വേട്ടയാടുന്നതെന്നും, രാജ്യത്തിന്റെ മതേതരത്വത്തിന് കളങ്കമേൽപ്പിക്കുന്നതാണ് കന്യസ്ത്രീകളുടെ അറസ്റ്റ് എന്നും പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അനീഷ് മണ്ണൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ മുഖ്യപ്രഭാഷണം നടത്തി. പാസ്റ്റർ ജെയ്സൺ ഇടുക്കി, ഷാജി വെള്ളംമാക്കൽ, ജോമോൻ തെക്കേൽ, ജോർജ് മാമ്പാറ, സി കെ സരസൻ, റോയി എവറസ്റ്റ്, സണ്ണി വെങ്ങാലൂർ, ഷീന ജേക്കബ്, ബിജു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.