ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ക്രൈസ്തവ പീഡനത്തിനും നീതി നിഷേധത്തിനും എതിരെ കേരളാ കൗൺസിൽ ഓഫ് ചർച്ചസ്സ് ഇടുക്കി അസംബ്ലിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ നടന്നു
ഇടുക്കിയിലെ വിവിധ ക്രൈസ്തവ സഭകളിലെ വൈദികരും വിശ്വാസികളും ഈ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തു.കെ.സി.സി. ക്ലർജി കമ്മീഷൻ പ്രസിഡണ്ട് റവ. ബിനു കുരുവിള മുഖ്യ പ്രഭാഷണം നടത്തി. അംഗങ്ങൾ വായ് മൂടിക്കെട്ടിയും സമാധാനത്തിന്റെ അടയാളമായ മെഴുകുതിരികൾ തെളിയിച്ചും പ്രതിഷേധം അറിയിച്ചു. കട്ടപ്പന വൈ.എം.സി.എ ഭാരവാഹികളും ഈ കൂട്ടായ്മയിൽ പങ്കെടുത്തു.

