സവാരിയെ ചൊല്ലി ഓട്ടോറിക്ഷ ഡ്രൈവർ മറ്റൊരു ഡ്രൈവറെ ചില്ല് കുപ്പി ഉപയോഗിച്ച് തലക്കും കൈയ്യിക്കും തല്ലി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ഇന്ന് രാവിലെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഓട്ടോറിക്ഷ ഡ്രൈവർമാരായ കട്ടപ്പന സ്വദേശികളായ സോജിയും , സുനിൽകുമാറും അശോക ജംഗ്ഷനിൽ ഉള്ള ഓട്ടോസ്റ്റാൻഡിൽ ആണ് ഓടുന്നത്. ഇവർ തമ്മിൽ നാളുകളായി സവാരിയുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്നുണ്ട്. ഇതിൽ ഇരുവരും കോടതിയെ സമീപിച്ചിട്ട് ഉള്ളതുമാണ്. ഈ തർക്കം നിലനിൽക്കുന്നതിനിടയാണ് ഇന്ന് രാവിലെ സവാരി പോയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുന്നത്.
ഇത് സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. ഇതിനിടെ സോജി തന്റെ വാഹനത്തിൽ ഉണ്ടായിരുന്ന ചില്ല് കുപ്പി ഉപയോഗിച്ച് സുനിൽകുമാറിന്റെ തലയ്ക്കും കൈയ്ക്കും അടിക്കുകയായിരുന്നു .ഗുരുതരമായ പരിക്കാണ് സുനിൽകുമാറിന് ഏറ്റത് . തലക്കും കൈക്കും പരിക്കേറ്റുണ്ട്. ഇതിൽ കൈയുടെ പരിക്ക് ആഴത്തിൽ ഉള്ളതാണ് . സുനിൽകുമാർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ കേസെടുത്തു കട്ടപ്പന പോലീസ് ഉച്ചയോടെ സോജിയെ കട്ടപ്പനയിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വധശ്രമത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തുടർന്ന അറസ്റ്റ് രേഖപ്പെടുത്തി മറ്റ് നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.