കേരള അയൺ ഫേബ്രിക്കേഷൻ എഞ്ചിനീയറിങ് അസോസിയേഷൻ കട്ടപ്പന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വർഗീസ് സാമുവൽ അനുസ്മരണവും മെമ്പർഷിപ്പ് ദിനവും സംഘടിപ്പിച്ചു

കേരള അയൺ ഫേബ്രിക്കേഷൻ എഞ്ചിനീയറിങ് അസോസി,യേഷൻ കട്ടപ്പന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽവർഗീസ് സാമുവൽ അനുസ്മരണവും മെമ്പർഷിപ്പ് ദിനവും സംഘടിപ്പിച്ചു.ചടങ്ങിൽ പരേതനായ കട്ടപ്പന നോബിൾ എൻജിനീയറിങ് വർക്സ് ഉടമ വർഗീസ് സാമൂവേലിനുള്ള പരസ്പര സഹായ നിധി ഫണ്ട് കൈമാറ്റവും നടന്നു.
കേരള അയൺ ഫാബ്രിക്കേഷൻ എഞ്ചിനീയറിംഗ് അസോസിയേഷൻ കട്ടപ്പന യൂണിറ്റ് ശക്തിപ്പെട്ടു.ശക്തിപ്പെടുത്തുന്നതിനായി വർഗീസ് സാമൂവേൽ നിർണായക പങ്കാണ് വഹിച്ചിരുന്നത്.കട്ടപ്പനയിൽ നടന്ന അനുസ്മരണ യോഗത്തിൽ നിരവധി വർഷോപ്പ് ജീവനക്കാർ പങ്കെടുത്തു.
പരസ്പര സഹായ നിധി ഫണ്ടിൽനിന്നും ഒരു ലക്ഷം രൂപയാണ് സാമുവൽ വർഗീസിന്റെ ഭാര്യ ഡെയ്സി വർഗീസിന് കൈമാറിയത്.തുടർന്ന് പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണവും നടന്നു.സോജൻ ചെമ്പാല അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷൈബു ജോൺ മുഖ്യപ്രഭാഷണം നടത്തി.