കെ.എസ്. എസ്.പി, യു കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് കൺവെൻഷനും ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും നടന്നു

കെ.എസ്. എസ്.പി, യു കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് കൺവെൻഷനും വനിതാ വേദിയുടെയും സാംസ്‌കാരിക വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും നടന്നു. കെ എസ് എസ് പി യു ജില്ലാ പ്രസിഡന്റ് കെ കെ സുകുമാരൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
കെ എസ് എസ് പി യു കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് ടോമി കൂത്രപ്പള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സാംസ്കാരിക സമിതി കൺവീനർ ആർ മുരളീധരൻ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് സെക്രട്ടറി കെ. വി വിശ്വനാഥൻ ഇടക്കാല റിപ്പോർട്ട് അവതരിപ്പിച്ചു.
കട്ടപ്പന എക്സൈസ് റേഞ്ച് വിമുക്തി നോഡൽ ഓഫീസർ സാബുമോൻ എ സി ലഹരി ഉപയോഗത്തെ സംബന്ധിച്ചുള്ള ബോധവൽക്കരണ ക്ലാസ് നയിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ലീലാമ്മ ഗോപിനാഥ് ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പി ദിവാകരൻ, കെ ആർ രാമചന്ദ്രൻ, ടിവി സാവിത്രി, ടി കെ വാസു, ബ്ലോക്ക് വനിതാവേദി കൺവീനർ ഉഷാകുമാരി വി കെ തുടങ്ങിയവർ സംസാരിച്ചു.