ഗസറ്റഡ് ജീവനക്കാർ മാർച്ചും ധർണ്ണയും നടത്തി

കേന്ദ്രസർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ ജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാടുക, തൊഴിലാളി വിരുദ്ധ ലേബർകോഡുകൾ പിൻവലിക്കുക, PFRDA നിയമം പിൻവലിക്കുക മുഴുവൻ ജവീനക്കാർക്കും OPS പുനഃസ്ഥാപിക്കുക, സംസ്ഥാനസർക്കാരിൻ്റെ ജനപക്ഷ ബദലുകളുടെ അനിവാര്യമായ തുടർച്ച ഉറപ്പാക്കുക, വർഗ്ഗീയതയെയും ഭീകരവാദത്തെയും യുദ്ധഭീകരതയെയും ചെറുക്കുക, ശമ്പള പരിഷ്കരണ- ക്ഷാമബത്ത കുടിശ്ശികകൾ അനുഭവവേദ്യമാക്കുക, ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, വിലക്കയറ്റം തടയുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ.ജി.ഒ.എ യുടെ നേതൃത്വത്തിൽ ജില്ലയിലെ രണ്ടു കേന്ദ്രങ്ങളിലായി സംസ്ഥാനത്തെ ഗസറ്റഡ് ഓഫീസർ മാരുടെ മാർച്ചും ധർണ്ണയും നടത്തപ്പെട്ടു.
തൊടുപുഴയിൽ മിനിസിവിൽ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച മാർച്ചിന് സംസ്ഥാന സെക്രട്ടറിയേറ്റംഗം ജെ. ജോസഫൈൻ, ജില്ലാപ്രസിഡൻ്റ് ബിജു സെബാസ്റ്റ്യൻ , ജില്ലാ വൈ. പ്രസിഡൻ്റ് സൈനിമോൾ ജോസഫ് , ജോ. സെക്രട്ടറി ഷെല്ലി ജയിംസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന ധർണ്ണ സം.സെകട്ടറിയേറ്റംഗം ജെ. ജോസഫൈൻ ഉദ്ഘാടനം ചെയ്തു. ബിജു സെബാസ്റ്റ്യൻ അദ്ധക്ഷത വഹിച്ചു. FSETO ജില്ലാ സെക്രട്ടറി ടി.ജി. രാജീവ്, ഷെല്ലി ജയിംസ് സൂരജ് വി.എസ് എന്നിവർ സംസാരിച്ചു.
ചെറുതോണിയിലെ മാർച്ചിന് സംസ്ഥാന കമ്മറ്റിയംഗം മുഹമ്മദ് ഷെരീഫ്, ജി.സെക്രട്ടറി അബ്ദുൾ സമദ് , സംസ്ഥാനകമ്മിറ്റിയംഗം വിശാഖ് പി.എസ്, ജി.ജോയിൻ്റ് കൺവീനർ സതീഷ്കുമാർ, സബൂറാ ബീവി എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന ധർണ്ണ സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി സി.എസ് മഹേഷ് അഭിവാദ്യം ചെയ്തു സംസാരിച്ചു. പി.കെ.സതീഷ് കുമാർ, വിശാഖ് പി.എസ് എന്നിവർ സംസാരിച്ചു.