കട്ടപ്പന പള്ളിക്കവലയിൽ ഫുട്പാത്ത് കയ്യെറി സ്ഥാപിച്ചിരിക്കുന്ന ജനറേറ്റർ കാൽനട യാത്രകാർക്കും വാഹന യാത്രക്കാർക്കും അപകട ഭീക്ഷണിയാകുന്നു

അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ കട്ടപ്പന അമ്പലക്കവല റോഡിൽ പള്ളിക്കവലയിലാണ് ഫുട്പാത്തു കൈയ്യറി ജനറേറ്റർ സ്ഥാപിച്ചിരിക്കുന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്ക് ഊർജ്ജം എത്തിക്കുന്നതിനാണ് ഇത്തരത്തിൽ അനധികൃതമായി റോഡിന് വശത്ത് ജനറേറ്റർ സ്ഥാപിച്ചത് എന്നാണ് പരാതി. കാൽനട യാത്രക്കാർ നടന്നു പോകുന്ന സ്ഥലത്താണ് ജനറേറ്റർ സ്ഥാപിച്ചിരിക്കുന്നത്.
ആറോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ദേവാലയങ്ങൾ ആശുപത്രി എന്നിവടങ്ങളിലേക്ക് നിരവധി കുട്ടികൾ അടക്കമാണ് കാൽനടയായി യാത്ര ചെയ്യുന്നത്. ഇവർക്കെല്ലാം അപകട സാധ്യത ഉണ്ടാക്കിയാണ് ജനറേറ്റർ ഇവിടെയുള്ളത്. കൂടാതെ രാത്രിയാകുന്നതോടെ വാഹന യാത്രക്കാരുടെ കാഴ്ച മറക്കുന്ന രീതിയിലാണ് എൻജിൻ നിലകൊള്ളുന്നത്. യാതൊരുവിധ മുന്നറിയിപ്പ് സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. അതുകൊണ്ടുതന്നെ വാഹനാപകടങ്ങൾ ഉണ്ടാകുന്നതിനും കാരണമായി.
ബുധനാഴ്ച രാത്രിയിൽ റോഡിൽ നിന്നും പാർക്കിങ്ങിലേക്ക് തിരിഞ്ഞ കാറാണ് ജനറേറ്ററിന്റെ മുൻഭാഗത്തെ ഇരുമ്പ് കമ്പിയിലിടിച്ച് കേടുപാടുകൾ ഉണ്ടായത്. വാഹന ഉടമയ്ക്ക് വലിയ നഷ്ടമാണ് ഇത് ഉണ്ടാക്കിയത്. സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്ന ഇത്തരത്തിലെ പ്രവണതകൾ ഒഴിവാക്കുന്നതിന് പോലീസ് അധികാരികളുടെ ഭാഗത്ത് നിന്ന് ശ്രദ്ധ ഉണ്ടാകണമെന്നും, നിലവിൽ അധികൃതമായി വെച്ചിരിക്കുന്ന ജനറേറ്റർ നീക്കണമെന്നുമുള്ള ആവശ്യമാണ് ശക്തമാകുന്നത്.