ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത ബിജെപി സർക്കാരിനെതിരെ കട്ടപ്പനയിൽ ഡിവൈഎഫ്ഐ പന്തം കൊളുത്തി പ്രതിഷേധം നടത്തി

മത തീവ്രവാദത്തിന് ഉദാഹരണങ്ങളാണ് ബിജെപി സർക്കാരിന്റെ നടപടികൾ. ഛത്തീസ് കണ്ടിൽ കന്യാസ്ത്രീകളെ ഇത്തരത്തിൽ അറസ്റ്റ് ചെയ്ത ബിജെപി സർക്കാരിന്റെ നടപടിക്കെതിരെയാണ് ഡിവൈഎഫ്ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ടൗൺ ചുറ്റി പന്തംകൊളത്തി പ്രകടനം നടത്തി.
ഗാന്ധി സ്ക്വയറിൽ നടന്ന പ്രതിഷേധയോഗം ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫൈസൽ ജാഫർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ജോബി എബ്രഹാം അധ്യക്ഷത വഹിച്ച പരുപാടിയിൽ വിവിധ യൂണിറ്റ് കമ്മറ്റി അംഗങ്ങൾ പങ്കെടുത്തു. ബി ജെ പി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.