കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു

കട്ടപ്പന സെൻറ് ജോർജ് പാരീഷ് ഹാളിൽ വെച്ചാണ് സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ 30 ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നത്.സ്കൂൾ മാനേജർ ഫാ.ജോസ് മംഗലത്തിൽ അധ്യക്ഷനായിരുന്നു.സാഹിത്യകാരി പുഷ്പമ്മ എസ്. ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ മാണി കെ സി മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് ക്ലബ്ബുകളുടെ സാഷ് അണിയിക്കലും നടന്നു.പി ടി എ പ്രസി സിജു ചക്കുംമൂട്ടിൽ,ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിജുമോൻ ജോസഫ്, എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ദിപു ജേക്കബ്,ജൂലി തോമസ് എന്നിവർ സംസാരിച്ചു.