വഞ്ചനാക്കേസ്; നടന്‍ ബാബുരാജിന് പോലീസിന്റെ നോട്ടീസ്, ഷൂട്ടിങ് തിരക്കിലെന്ന് മറുപടി

Jul 29, 2025 - 12:26
 0
വഞ്ചനാക്കേസ്; നടന്‍ ബാബുരാജിന് പോലീസിന്റെ നോട്ടീസ്, ഷൂട്ടിങ് തിരക്കിലെന്ന് മറുപടി
This is the title of the web page

വഞ്ചനാ കേസില്‍ നടന്‍ ബാബുരാജിന് പോലീസിന്റെ നോട്ടീസ്. അടിമാലി പോലീസാണ് നോട്ടീസയച്ചത്. യുകെ മലയാളികളില്‍ നിന്ന് പണം കൈപറ്റി കബളിപ്പിച്ചെന്ന പരാതിയില്‍ ബാബുരാജിന്റെ നേതൃത്വത്തിലുള്ള റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനത്തിനെതിരെയാണ് കേസ്. നോട്ടീസ് കൈപ്പറ്റാതെ മടങ്ങിയതോടെ പോസീസ് ബാബുരാജിനെ നേരിട്ട് ബന്ധപ്പെട്ടു.മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പില്‍ ബാബുരാജ് മത്സരിക്കുന്ന സാഹചര്യത്തിലാണ് പുതിയ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പീഡനക്കേസില്‍ ആരോപണ വിധേയനായ ബാബുരാജ് സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ താരങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട്. ബാബുരാജിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ വിമര്‍ശനവുമായി അനൂപ് ചന്ദ്രന്‍, മല്ലിക സുകുമാരന്‍ എന്നിവരടക്കം വിവിധ താരങ്ങള്‍ രംഗത്തുവന്നിരുന്നു.മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാബുരാജ് മറ്റൊരു വഞ്ചനാകേസില്‍ അകപ്പെട്ടിരുന്നു. റവന്യൂ നടപടി നേരിടുന്ന റിസോട്ട് പാട്ടത്തിന് നല്‍കി 40 ലക്ഷം തട്ടിയെന്നായിരുന്നു കേസ്. ഇതില്‍ അറസ്റ്റ് നേരിടുകയും ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow