ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയിൽ അതിഥി തൊഴിലാളി മാസം തികയാതെ പ്രസവിച്ചു

Jul 29, 2025 - 09:59
 0
ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയിൽ അതിഥി തൊഴിലാളി മാസം തികയാതെ പ്രസവിച്ചു
This is the title of the web page

ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയിൽ അതിഥി തൊഴിലാളി മാസം തികയാതെ പ്രസവിച്ചു. വയറുവേദനയെ തുടർന്ന് ഇന്ന് രാവിലെ ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച മധ്യപ്രദേശ് സ്വദേശി അനുരാധ (19) ആണ് ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. 6 മാസം ഗർഭിണിയായിരുന്ന അനുരാധ കുടുംബാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയിൽ ആദ്യം ഒരു ആൺകുട്ടിയെ പ്രസവിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആശുപത്രി ജീവനക്കാർ ഇവരെ ശുചിമുറിയിൽ നിന്ന് മാറ്റി പരിചരണം നൽകുന്നതിനിടെ മറ്റൊരു ആൺകുട്ടിയെ കൂടി പ്രസവിച്ചു. രണ്ട് കുട്ടികൾക്കും ആദ്യം ചലനം ഉണ്ടായിരുന്നു. തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം അമ്മയേയും കുട്ടികളെയും വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

 എന്നാൽ ആശുപത്രിയിൽ എത്തും മുൻപ് തന്നെ രണ്ടു കുട്ടികളും മരിച്ചു. അനുരാധ തേനി മെഡിക്കൽ കോളേജിൽ തീവ്രചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഡോക്ടർമാരുടെ പ്രാഥമിക പരിശോധനയിൽ കുട്ടികളുടെ മരണത്തിൽ അസ്വഭാവികത ഇല്ലെന്നാണ് വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow