കേരള എൻ, ജി, ഒ യൂണിയൻ ഇടുക്കി മേഖലയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരുടെ മാർച്ചും ധർണ്ണയും നടന്നു

ജനപക്ഷബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, നവകേരള നിർമ്മിതിയിൽ പങ്കാളികളാവുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തുക, കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുനഃസംഘടിപ്പിക്കുക, കേരളത്തെ തകർക്കുന്ന കേന്ദ്രനയം തിരുത്തുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക,
എൻ.പി.എസ്/യു.പി.എസ് പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, 12-ാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ അണിനിരക്കുക, വർഗ്ഗീയതയെ ചെറുക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും നടത്തിയത്. ധർണ്ണ എൻജിഒ യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം വി.വി വിമൽകുമാർ ഉദ്ഘാടനം ചെയ്തു.