എസ്എൻഡിപി യോഗം ബ്രാഞ്ച് 2219 കാഞ്ചിയാർ ശാഖാ യോഗത്തിൽ വിശേഷാൽ പൊതുയോഗം നടന്നു

എസ്എൻഡിപി യോഗം 2 2 1 9 നമ്പർ കാഞ്ചിയാർ ശാഖ യോഗത്തിന്റെ വിശേഷാൽ പൊതുയോഗമാണ് നടന്നത്. ശ്രീനാരായണ കൾച്ചറൽ സ്റ്റഡി സെൻറർ ഓഡിറ്റോറിയത്തിൽ വച്ചാണ് പൊതുയോഗം സംഘടിപ്പിച്ചത്. എസ്എൻഡിപി യോഗം മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ ഉദ്ഘാടനം നിർവഹിച്ചു.
ശാഖാ യോഗത്തിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങളും ഇനി മുന്നോട്ടുള്ള പ്രവർത്തനങ്ങളും അടക്കം പൊതുയോഗത്തിൽ ചർച്ച ചെയ്തു തീരുമാനമെടുത്തു. ശാഖാ യോഗം പ്രസിഡണ്ട് സി ഡി ധന്വന്തരൻ ചക്കര വെള്ളി അധ്യക്ഷൻ ആയിരുന്നു. ശാഖാ യോഗം വൈസ് പ്രസിഡണ്ട് സുനോയി കെഎ,. പ്രദീപ് അറഞ്ഞനാൽ, വികെ പ്രകാശ്,.മനോഹർ പി ഡി, വിജയമ്മ ഷാജി, ശരത് കെ എം,നവ്യ മോഹൻദാസ്,. മിന്നു മധു., എൻ വി രാജു എന്നിവർ നേതൃത്വം നൽകി.പരിപാടിയുടെ ഭാഗമായി ഗുരുദേവ ജയന്തി ദിനാഘോഷവും സമാധി ദിനാചരണവും നടത്തി.