റോട്ടറി ക്ലബ് ഓഫ് കട്ടപ്പന, റോട്ടറി ഡിസ്ട്രിക്റ്റ് 3205-ന്റെ ഹാർമണി പ്രൊജക്ട്സിന്റെ കീഴിലെ യൂത്ത് സർവീസ് വിഭാഗത്തിൽ യുവ സംരംഭക അവാർഡ് വിതരണം ചെയ്തു

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന, നവീനമായ സ്റ്റാർട്ടപ്പ് സംരംഭമായ Luvette Coffeeയുടെ സ്ഥാപകനായ ജിന്റോ ജോമോന് Young Entrepreneur Award സമ്മാനിച്ചു. കട്ടപ്പന കുന്തളംപാറ റോഡിൽ പുതിയതായി തുടങ്ങിയ ഷോപ്പ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സമ്മാനിച്ച ഈ പുരസ്കാരം, റോട്ടറി ഡിസ്ട്രിക്റ്റ് 3205-ന്റെ Harmony Projects എന്ന ശീർഷകത്തിൽ യുവാക്കളെ ശാക്തീകരിക്കുന്നതിനായി നിശ്ചയിച്ചിരിക്കുന്ന യൂത്ത് സർവീസ് പദ്ധതിയുടെ ഭാഗമാണ്.
ഈ shop ന്റെ ഉത്ഘാടനം നടത്തിയതോടൊപ്പം റോട്ടറി ക്ലബ് പ്രസിഡന്റായ Rtn. Dr. വിനോദ്കുമാർ T.A.യും സെക്രട്ടറി Rtn. അജോ എബ്രഹാമും ചേർന്നാണ് ഈ പുരസ്‌കാരം സമർപ്പിച്ചത്. ചടങ്ങിൽ റോട്ടറിയന്മാർ, സമൂഹത്തിലെ പ്രമുഖർ, മറ്റു മാന്യ വ്യക്തിത്വങ്ങൾ എന്നിവർ സാന്നിധ്യവഹിച്ചിരുന്നു.
ചടങ്ങിൽ സംസാരിച്ച Dr. വിനോദ്കുമാർ പറഞ്ഞു: “തൊഴിലില്ലായ്മ എന്ന വലിയ പ്രശ്‌നത്തിന് പരിഹാരമായി യുവാക്കൾ പുതിയ ആശയങ്ങളുമായി മുന്നോട്ട് വരണം. Startup സംരംഭങ്ങൾ സമൂഹത്തിൽ വലിയ മാറ്റം സൃഷ്ടിക്കാൻ കഴിയുന്നവയാണ്.” ചെറുപ്പക്കാർ തൊഴിൽ ലഭിക്കുന്നില്ല എന്ന് പരാതി പറയുമ്പോൾ 20 വയസിൽ തന്നെ ഒരു startup തുടങ്ങി ജിന്റോ ജോമോൻ അത് പുതിയ തലമുറക്ക് പ്രചോദനം ആണ്.
സംരംഭകത്വം, നേതൃത്വം, സാമൂഹിക പ്രതിബദ്ധത എന്നിവയിൽ കഴിവ് തെളിയിക്കുന്ന യുവാക്കളെ തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനുമായി റോട്ടറി ക്ലബ് തുടർന്നും ഇത്തരമൊരു പിന്തുണയും അംഗീകാരം നൽകും.