ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാഞ്ചിയാർ സ്വരാജ് മേഖല കൺവെൻഷനും പ്രകടനവും നടന്നു

കാഞ്ചിയാർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന വിഷൻ 2025 പ്രവർത്തനത്തിന്റെ ഭാഗമായാണ് കാഞ്ചിയാർ പഞ്ചായത്തിലെ 1,2,3, 15, 16,17 വാർഡുകളുടെ പ്രവർത്തക കൺവെൻഷൻ സ്വരാജിൽ സംഘടിപ്പിച്ചത്. കൺവെൻഷന് മുന്നോടിയായി പ്രകടനം നടന്നു. വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കമായാണ് വിഷൻ 2025 എന്ന പരിപാടി നടപ്പിലാക്കി വരുന്നത്.
എല്ലാ വാർഡുകളിലെയും കോൺഗ്രസിന്റെ കമ്മിറ്റിയെ സജീവമാക്കി മുന്നോട്ടു പോകുകയാണ് ലക്ഷ്യം. ഡിസിസി പ്രസിഡണ്ട് സിപി മാത്യു ഉദ്ഘാടനം ചെയ്തു.തൊപ്പിപ്പാള ശ്രീധർമ്മശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ചാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. യോഗത്തിൽ വച്ച് മണ്ഡലത്തിലെ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന അന്തരിച്ച വെള്ളേക്കാട്ട് ഗോപാലന്റെ ചായ ചിത്രം അനാഛാദനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് അനീഷ് മണ്ണൂർ അധ്യക്ഷൻ ആയിരുന്നു. തോമസ് രാജൻ, ഇ കെ വാസു, ജോർജ് ജോസഫ് പടവൻ, അഡ്വക്കേറ്റ് കെ ജെ ബെന്നി,. ജോർജ് ജോസഫ് മാമ്പറ,സി കെ സരസൻ,ജയമോൻ കോഴിമല, എം എം ചാക്കോ മുളക്കൽ, രാജലക്ഷ്മി അനീഷ്, ലിജു ജോസ്, റോയി എവറസ്റ്റ്, സാബു കോട്ടപ്പുറം, സൈജുമോൻ കെ കെ, വി കെ കുട്ടപ്പൻ, ജോർജ് കീച്ചേരി, എന്നിവർ സംസാരിച്ചു