കട്ടപ്പനയുടെ സംസ്കാരിക കൂട്ടായ്മ കലയുടെ ഉദ്ഘാടനം നടന്നു

കട്ടപ്പനയുടെ കലാ,സാംസ്കാരിക കൂട്ടായ്മയായ കലയുടെ ഉദ്ഘാടനം നടന്നു.പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങ് ജില്ലയിലെ മുതിർന്ന സാഹിത്യകാരൻമായ കാഞ്ചിയാർ രാജൻ, കെ.ആർ രാമചന്ദ്രൻ, സുഗതൻ കരുവാറ്റ എന്നിവർ ചേർന്ന് നിർവഹിച്ചു.കലയും കാലവും എന്ന വിഷയത്തിൽ അധ്യാപകനും എഴുത്തുകാരനായ ഡോ.ഫൈസൽ മുഹമ്മദ് സാംസ്കാരിക പ്രഭാഷണം നടത്തി.കല ചെയർമാൻ മോബിൻ മോഹൻ അദ്ധ്യക്ഷത വഹിച്ചു.
നോവലിസ്റ്റ് പുഷ്പമ്മ,യുവകലാ സാഹിതി സംസ്ഥാന കൗൺസിൽ അംഗം ബാബു പൗലോസ്, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ടി.ബി ശശി, ദർശന പ്രസിഡൻ്റ് ഷാജി ചിത്ര, നാടക് ജില്ലാ സെക്രട്ടറി ആർ.മുരളീധരൻ, സംഗീത നാടക അക്കാദമി കേന്ദ്ര കലാ സമിതി സെക്രട്ടറി എസ്.സൂര്യലാൽ, കല ജനറൽ സെക്രട്ടറി അഡ്വ.വി. എസ് ദീപു, കല എക്സിക്യൂട്ടീവ് അംഗം ടി.കെ വാസു, കല സെക്രട്ടറി വിപിൻ വിജയൻ,എം.സി ബോബൻ,ജി.കെ പന്നാംകുഴി,സിന്ധു സൂര്യ, പ്രിൻസ് ഓവേലിൽ,ദിവ്യ സജി, അജീഷ് തായില്യം എന്നിവർ സംസാരിച്ചു.തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.