പ്രൊഫഷണൽ കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫോർ അന്ന ഫോർ ഓൾ ആൻ ഓഫീസ് വെൽനെസ് മൂവ്മെന്റിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനവും പബ്ലിക് കൺസൾട്ടേഷൻ പ്രോഗ്രാമും നടന്നു

പ്രൊഫഷണൽ കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫോർ അന്ന ഫോർ ഓൾ ആൻ ഓഫീസ് വെൽനെസ് മൂവ്മെന്റിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനവും പബ്ലിക് കൺസൾട്ടേഷൻ പ്രോഗ്രാമും നടന്നു.കട്ടപ്പന വുഡ്ലാർക്ക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ചാണ് ഫോർ അന്ന ഫോർ ഓൾ ആൻ ഓഫീസ് വെൽനെസ് മൂവ്മെന്റിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനവും പബ്ലിക് കൺസൾട്ടേഷൻ പ്രോഗ്രാമും സംഘടിപ്പിച്ചത്.പൂനയിൽ മൾട്ടി നാഷണൽ കമ്പനിയിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയിരുന്നു കൊച്ചി സ്വദേശിനി അന്ന, അമിത ജോലിഭാരം കാരണം മരണപ്പെടുകയായിരുന്നു.
അന്നയുടെ മരണം കോർപറേറ്റ് കമ്പനികളിലെ ജോലിഭാരവും, ജീവനക്കാരിലെ മാനസികാഘാതവും സംബന്ധിച്ച് ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചയ്ക്ക് കാരണമായിരുന്നു. ഇനിയൊരു അന്ന ആവർത്തിക്കാതിരിക്കാൻ പ്രൊഫഷണൽ കോൺഗ്രസ് കേരള ഘടകം നടത്തിവരുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് ഇടുക്കി ജില്ല കമ്മറ്റി ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് യോഗം ഉദ്ഘാടനം ചെയ്തു. പ്രൊഫഷണൽ കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് മനോജഗസ്റ്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് രഞ്ചിത്ത് ബാലൻ വിഷയാവതരണം നടത്തി. കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ബീനാ റ്റോമി, വൈസ് ചെയർമാൻ അഡ്വ. കെ.ജെ ബെന്നി, കോൺ. മണ്ഡലം പ്രസി. സിജു ചക്കും മൂട്ടിൽ,പ്രൊഫഷണൽ കോൺഗ്രസ് ഇടുക്കി ജില്ല സെക്രട്ടറി ഫിലിക്സ് ജോസഫ്, തുടങ്ങിയവർ സംസാരിച്ചു.
ഓഫീസ് വെൽനെസ് പബ്ലിക് കൺസൾട്ടേഷൻ പ്രോഗ്രാം എന്ന വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിൽ നിതിൽ ലാലച്ചൻ ഡോ. മെറിൻ പൗലോസ്, സോബൻ ജോർജ് എബ്രഹാം, സാബു എം ഈപ്പൻ തുടങ്ങിയവർ പങ്കെടുത്തു.2017ൽ പ്രൊഫഷണൽ കോൺഗ്രസ് രൂപീകൃതമായതിന് ശേഷം ആദ്യമായാണ് ഇടുക്കിയിൽ കമ്മിറ്റി രൂപീകരിക്കുന്നതും ഇതുപോലുള്ള പ്രോഗ്രാം സംഘടിപ്പിക്കുന്നതും.