കട്ടപ്പന പുളിയന്മല പളയക്കുടിയിൽ ഊരുത്സവം സംഘടിപ്പിച്ചു

പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗോത്ര തനിമയും സംസ്കാരവും പ്രതിഫലിക്കുന്ന ജനകീയോത്സവ മായി ഊരുത്സവം സംസ്ഥാനത്തെ എല്ലാ ഉന്നതികളിലും നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്. ഉന്നതികളിലെ വികസന വിഷയങ്ങൾ ചർച്ച ചെയ്യൽ, മുതിർന്നവരെ ആദരിക്കൽ, തുടങ്ങിയവ ഊരുത്സവ ത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.
കട്ടപ്പന ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൻ്റെ പരിധിയിൽ വരുന്ന ശിവലിംഗപളിയക്കുടി അംഗൻവാടിയിൽവെച്ച് പ്രത്യേക ഊരുകൂട്ടത്തിൻ്റെ ആഭിമുഖ്യത്തിലാണ് ഊരുത്സവം സംഘടിപ്പിച്ചത്. ഊരുത്സവം വാർഡ് കൗൺസിലർ സുധർമ്മ മോഹൻ ഉദ്ഘാടനം നിർവഹിച്ചു. ഒരു മൂപ്പൻ പാലസ്വാമി അധ്യക്ഷനായിരുന്നു.
പ്രമോട്ടർ ദിവ്യ എസ്.,പൊതുപ്രവർത്തകനായ ശങ്കർ,സി ഡി എസ് മെമ്പർ സുനില വിജയൻ തുടങ്ങിയവർ സംസാരിച്ചു.ആശാവർക്കർ രജിത മഴക്കാലപൂർവ്വ രോഗങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തി.യോഗത്തിൽ ഉന്നതിയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും മുതിർന്ന ആദരിക്കുകയും ചെയ്തു.