കട്ടപ്പന ഗവൺമെൻറ് ട്രൈബൽ സ്കൂളിന് മുകൾവശത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള കത്ത് ഇടുക്കി ജില്ലാ കളക്ടർക്ക് നൽകി

Jul 26, 2025 - 17:45
Jul 26, 2025 - 17:57
 0
കട്ടപ്പന ഗവൺമെൻറ് ട്രൈബൽ സ്കൂളിന് മുകൾവശത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള കത്ത് ഇടുക്കി ജില്ലാ കളക്ടർക്ക് നൽകി
This is the title of the web page

കട്ടപ്പന ഗവൺമെൻറ് ട്രൈബൽ സ്കൂളിൻറെ എൽപി യുപി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുകളിലൂടെയാണ് വൈദ്യുതി കടന്നു പോകുന്നത്. ഇത് കെട്ടിടത്തിന്റെ റൂഫിംഗ് നേട് ചേർന്നാണ് കടന്നു പോകുന്നത്. ഇതിൻറെ അപകടസ്ഥിതി ചൂണ്ടിക്കാണിച്ചു കഴിഞ്ഞദിവസം മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഞായറാഴ്ച മന്ത്രി റോഷി അഗസ്റ്റിൻ ഉടുമ്പൻചോല എംഎൽഎ എംഎം മണി എന്നിവർ സ്കൂൾ സന്ദർശിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇതിന്റെ അടിസ്ഥാനത്തിൽ എത്രയും വേഗം ഈ വൈദ്യുതി ഇവിടെ നിന്നും മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് കെഎസ്ഇബി അധികൃതരോട് നിർദ്ദേശിച്ചു. എന്നാൽ വൈദ്യുതി സ്ഥാപിക്കാൻ ഉള്ള ഭീമമായ തുക എവിടെ നിന്ന് ലഭ്യമാകും എന്ന ചോദ്യം ഉയർന്നിരുന്നു. ഈ സാഹചര്യം പരിഗണിച്ച് അപ്പോൾ തന്നെ മന്ത്രി റോഷി അഗസ്റ്റിൻ എംഎൽഎ ഫണ്ടിൽനിന്നും ആവശ്യമായ തുക വകയിരുത്തി നൽകാമെന്ന് വാഗ്ദാനവും നൽകിയിരുന്നു.

 ഇതിൽ പ്രകാരം രണ്ടുലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. തുക അനുവധിച് തുടർ പ്രവർത്തനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ജില്ലാ കളക്ടർക്ക് മന്ത്രിയുടെ ഓഫീസിൽ നിന്നും കത്തും നൽകിയിട്ടുണ്ട് എന്ന് കട്ടപ്പന നഗരസഭ കൗൺസിലർ ഷാജി കൂത്തോടി പറഞ്ഞു.ഉടൻ തന്നെ ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്നും കത്തിൽ പറയുന്നു. നിലവിൽ ഈ ലൈൻ ഇവിടെ നിന്നും മാറ്റുന്നത് സംബന്ധിച്ച് എസ്റ്റിമേറ്റ് കെഎസ്ഇബി അധികൃതർ സ്കൂൾ അധികൃതർക്ക് നൽകിയിട്ടുണ്ട്.

 വൈദ്യുതി പോസ്റ്റും ലൈനും ഉൾപ്പെടെ മാറ്റുന്നതിനായിഒരു ലക്ഷത്തി അൻപത്തിഒന്നായിരത്തിഒരുനൂറ്റി തൊണ്ണൂറ്റി ഒന്നു രൂപയാണ് എസ്റ്റിമേറ്റായി കെഎസ്ഇബി നൽകിയിരിക്കുന്നത് .ഈഎസ്റ്റിമേറ്റ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി തുക അനുവദിച്ചിരിക്കുന്നത്.എന്നാൽ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ഉണ്ടായ മാധ്യമ വാർത്ത അടിസ്ഥാന രഹിതമാണെന്ന് കട്ടപ്പന നഗരസഭ കൗൺസിലർ ധന്യ അനിൽ പറഞ്ഞു.

 കെഎസ്ഇബി സ്കൂളിന് പിഴ ചുമത്തി എന്നാണ് മാധ്യമ വാർത്ത വന്നത്. എന്നാൽ ലൈൻ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് തുക ആണ് സ്കൂൾ നൽകിയിരിക്കുന്നത് എന്നും പറഞ്ഞു.മന്ത്രി റോഷി അഗസ്റ്റിൻ തുകയും അനുവദിച്ചതോടെ വിഷയത്തിൽ ഉടൻതന്നെ നടപടി ഉണ്ടാകുമെന്നും പറഞ്ഞു.

വർഷങ്ങൾക്കു മുമ്പ് സ്കൂൾ അധികൃതർ ഈ ലൈൻ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട കെഎസ്ഇബിക്കും നഗരസഭയ്ക്കും കത്ത് നൽകിയിരുന്നു ഇതിൻറെ അടിസ്ഥാനത്തിൽ കെഎസ്ഇബി അന്ന് എസ്റ്റിമേറ്റ് നൽകിയതാണ്. നഗരസഭയായിരുന്നു തുടർ നടപടി ചെയ്യണ്ടിയിരുന്നത്.  ഇതിൽ ഉണ്ടായ കാലതാമസമാണ് ഇത്രയും നാൾ ലൈൻ മാറ്റി സ്ഥാപിക്കുവാൻ വൈകിയതെന്നും ആരോപണമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow