റോട്ടറി ക്ലബ് ഓഫ് അണക്കര സ്പൈസസ് സിറ്റിയുടെ ഭാരവാഹികളുടെ സ്ഥാന ആരോഹണവും അവാർഡ് വിതരണവും ജൂലൈ 27 ന് നടക്കും

റോട്ടറി ക്ലബ് ഓഫ് അണക്കര സ്പൈസസ് സിറ്റിയുടെ 2025 - 26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വാർഷിക സമ്മേളനവും സർവീസ് പ്രൊജക്റ്റ് ഉദ്ഘാടനവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും അവാർഡ് വിതരണവും ജൂലൈ മാസം ഇരുപത്തിയേഴാം തീയതി ഞായറാഴ്ച വൈകിട്ട് 6 മണിക്ക് നടക്കും .ചേറ്റു കുഴി വൈറ്റ് ഹൗസ് കൺവൻഷൻ സെൻററിൽ വെച്ചാണ് പരിപാടി നടക്കുന്നത്.
റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ജോഷി ചാക്കോ മുഖ്യ അതിഥി ആയിരിക്കും. മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വക്കേറ്റ് ബേബി ജോസഫ് വിശിഷ്ട അതിഥിയായി പങ്കെടുക്കും. പ്രോജക്ട് ഉദ്ഘാടനം ഡിട്രിക്ട് ഡെപ്യൂട്ടി ഡയറക്ടർ യൂനസ് സിദ്ദിഖ് നിർവഹിക്കും ഡിട്രിക് ട് ഡയറക്ടർ ജോസ് മാത്യു മുഖ്യപ്രഭാഷണം നടത്തും. മീറ്റിംഗിൽ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ അസിസ്റ്റൻറ് ഗവർണർ പ്രിൻസ് ചെറിയാനും ബുള്ളറ്റിന്റെ പ്രകാശനം സാബു വയലിലും നിർവഹിക്കും.
ക്ലബ്ബിന്റെ 2025 26 വർഷത്തെ പ്രസിഡണ്ടായി റെജി മാത്യുവിവും സെക്രട്ടറിയായി ബിബിൻ വർഗീസും ട്രഷററായി പിജി ഷിനോദും ചുമതലക്കും ' ജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായ കാർമൽ സി എം ഐ പബ്ലിക് സ്കൂളിന് എജുക്കേഷണൽ എക്സലൻസ് അവാർഡും ദേശീയ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ നിരവധി ഗോൾഡ് മെഡലുകൾ കരസ്ഥമാക്കിയ ചേറ്റു കുഴി സ്വദേശിനി അക്സ ആൻ തോമസിന് സ്പോർട്സ് എക്സലൻസ് അവാർഡും.
ക്ലബ്ബ് അംഗവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതീക്ഷ പ്രവീൺ ലാലിന് അക്കാദമി എക്സ് ലൻസ് അവാർഡും നൽകും വാർത്താസമ്മേളനത്തിൽ പ്രവീൺ ലാൽ ' പിജി ഷിനോദ് 'ബിബിൻ വർഗീസ് 'റെജി മാത്യു 'എന്നിവർ പങ്കെടുത്തു