കട്ടപ്പന നരിയംപാറ എട്ടിപ്പടി കാഞ്ചിയാർ റോഡിൽ ഉദയപുരത്തിന് സമീപം കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു

കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കാണക്കാലിൽ ബൈജുവിൻ്റെ വീടിൻ്റെ സംരക്ഷണഭിത്തിയാണ് തകർന്നത്.ഉച്ചകഴിഞ്ഞ് പെയ്ത ശക്തമായ മഴയിൽ വീടിൻറെ മുറ്റത്തെ കൽക്കെട്ട് ഇടിയുകയായിരുന്നു.വീടിൻറെ സംരക്ഷണഭിത്തി കെട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നു.ഇത് നടക്കാതെ വന്നതോടെ ബൈജു സ്വന്തമായി കെട്ടിയ കൽക്കട്ടാണ് തകർന്നിരിക്കുന്നത്.
20 അടിയോളം നീളമുള്ള കൽകെട്ടിന്റെ ബാക്കി ഭാഗവും അപകട ഭീഷണിഉയർത്തിയാണ് നിൽക്കുന്നത്.കൂലി വേല ചെയ്തു കുടുംബം പുലർത്തുന്ന ബൈജുവിന് ഇനിയും ഇത്തരത്തിൽ ഒരു കൽക്കട്ട് നിർമ്മിക്കുക എന്നത് അസാധ്യമായ കാര്യമാണ്.അധികൃതരുടെ ഭാഗത്തുനിന്നും വീടിൻറെ സംരക്ഷണ ഭിത്തി കെട്ടിനൽകുവാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.