അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള കട്ടപ്പന യൂണിറ്റിന്റെ 37-ാം മത് വാർഷിക പൊതുയോഗം നടന്നു

37 വർഷത്തിലേറെയായി ഹൈറേഞ്ചിൽ വർക്ക്ഷോപ്പ് മേഖലയിൽ പണിയെടുക്കുന്നവരുടെ ഉന്നമനത്തിനായി നിലകൊള്ളുന്ന സംഘടനയാണ് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽസ് വർക്ക്ഷോപ്പ് കേരള എന്ന സംഘടന. യൂണിറ്റിൽ കീഴിലെ അംഗങ്ങളുടെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും അപകടഘട്ടങ്ങളിലും കരുത്തോടെ നിലകൊള്ളുന്ന സംഘടനയാണ് ഇത്.
ഈ സംഘടന കട്ടപ്പന യൂണിറ്റിന്റെ 37ാം മത് വാർഷിക പൊതുയോഗമാണ് കട്ടപ്പന സിഎസ്ഐ ഗാർഡനിൽ വെച്ച് സംഘടിപ്പിച്ചത്. യുണിറ്റ് പ്രസിഡണ്ട് ഷാജി തോമസ് അധ്യക്ഷൻ ആയിരുന്നു. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് വിഎസ് മീരാ അണ്ണൻ ഉദ്ഘാടനം ചെയ്തു.
കട്ടപ്പന ട്രാഫിക് എസ് ഐ വിനോദ് ബോധവൽക്കരണ ക്ലാസ് നയിച്ചു.സംഘടന ഇന്നലെ ഇന്ന് എന്ന വിഷയത്തിൽ ജില്ലാ പ്രസിഡണ്ട് വിനോദ് പുഷ്പാംഗദൻ ക്ലാസ് നയിച്ചു. ജില്ലാ സെക്രട്ടറി നിസാർ എം കാസിം ജില്ലാ പ്രവർത്തന അവലോകനം നിർവഹിച്ചു. ജില്ലാ ജോയിൻ സെക്രട്ടറി സന്തോഷ് കുമാർ വർക്ക്ഷോപ്പ് മേഖല നേരിടുന്ന പ്രതിസന്ധികളുടെ അവലോകനം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
സോജൻ അഗസ്റ്റിൻ,സുമേഷ് എസ് പിള്ള,ജോസ് എ ജെ,സോജൻ അഗസ്റ്റിൻ,അരുൺ എം മോഹനൻ,സുജിത്ത് വിശ്വനാഥൻ,സിജോ എവറസ്റ്റ് എന്നിവർ സംസാരിച്ചു.ചടങ്ങിൽ വച്ച് വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. കൂടാതെ മികവു തെളിയിച്ചവരെ ആദരിക്കുകയും ചെയ്തു.