കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 26-ാം വാര്‍ഷിക ദിനത്തില്‍ BDJS പ്രവര്‍ത്തകര്‍ കട്ടപ്പന അമര്‍ ജവാന്‍ യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി

കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 26-ാം വാര്‍ഷിക ദിനത്തില്‍ BDJS പ്രവര്‍ത്തകര്‍ കട്ടപ്പന അമര്‍ ജവാന്‍ യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി.അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറിയ പാക് സൈനികരേയും ഭീകരവാദികളേയും തുരത്തിയോടിച്ച് ഇന്ത്യന്‍ സൈന്യം വിജയം നേടിയ ജൂലൈ 26 കാര്‍ഗില്‍ വിജയ് ദിവസ് ആയി രാജ്യം ആചരിക്കുകയാണ്.
അഞ്ഞൂറ്റി ഇരുപത്തിയേഴോളം ജവാന്മാരെയാണ് കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിന് നഷ്ടമായത്. രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി വീരചരമ ചരിത്രത്തിലേയ്ക്ക് കരളുറപ്പോടെ നടന്ന് കയറി രാജ്യസ്നേഹത്തിന്റെ കൊടിയടയാളം ചാര്‍ത്തിയ ധീര ജവാന്മാരുടെ സ്മരണകള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ വിമുക്തഭടന്മാര്‍ക്കൊപ്പമാണ് കട്ടപ്പന അമര്‍ ജവാന്‍ യുദ്ധസ്മാരകത്തില്‍ BDJS നേതാക്കള്‍ പുഷ്പചക്രം അര്‍പ്പിച്ചത്.
BDJS ജില്ലാ ജനറല്‍ സെക്രട്ടറി ബിനീഷ് K P ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ ഭാരവാഹികളായ അനീഷ് തെക്കേക്കര , അശോകന്‍ V K , അരുണ്‍കുമാര്‍ P എന്നിവര്‍ പങ്കെടുത്തു.