സംസ്ഥാനത്ത് മഴ കനക്കുന്നു ; മുന്നറിയിപ്പിൽ മാറ്റം; എല്ലാ ജില്ലകൾക്കും മഴമുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ കനക്കുന്നു. എല്ലാ ജില്ലകൾക്കും മഴമുന്നറിയിപ്പ് നൽകി. ഒൻപത് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകൾക്ക് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.പത്തനംതിട്ട,കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂർ,പാലക്കാട്,കോഴിക്കോട്,മലപ്പുറം, വയനാട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ, കണ്ണൂർ കാസറഗോഡ് ജില്ലകൾക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഉയർന്ന തിരമാലക്കും ശക്തമായ കാറ്റിനും സാധ്യതയെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.