ബിഎംഎസ് സ്ഥാപക ദിനത്തിന്റെ ഭാഗമായി കട്ടപ്പന യൂണിറ്റിന്റെ നേതൃത്വത്തിൽ പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിച്ചു

Jul 23, 2025 - 16:16
 0
ബിഎംഎസ് സ്ഥാപക ദിനത്തിന്റെ ഭാഗമായി കട്ടപ്പന യൂണിറ്റിന്റെ നേതൃത്വത്തിൽ പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിച്ചു
This is the title of the web page

ജൂലൈ 23 ബി എം എസ് ൻ്റെ സ്ഥാപക ദിനമാണ്. ഇതോട് അനുബന്ധിച്ച് 70 -ാം വാർഷിക ആഘോഷവും സംഘടിപ്പിക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ യൂണിറ്റുകളിലും യൂണിറ്റ് കേന്ദ്രങ്ങളിലും പതാക ഉയർത്തുകയും,കുടുംബ സംഗമങ്ങളും നടന്നുവരികയാണ്.

അതിൻ്റെ ഭാഗമായിയാണ് കട്ടപ്പന മേഖലയിലെ 61 യൂണിറ്റുകളിലും പതാക ഉയർത്തുകയും, 'ഈ പതാക ദിനത്തിൽ സമാജസേവ, തൊഴിലാളി ധർമ്മം ,എന്നാ സന്ദേശം എല്ലാ തൊഴിലാളികൾക്കും നൽകുകയും ചെയ്തത്.ബി എം എസ് കട്ടപ്പന മേഖലാ സെക്രട്ടറി പി പി ഷാജി,കട്ടപ്പന മേഖലപ്രഭാരി , ബി ഭുവനചന്ദ്രൻ,മേഖലാ ജോയിൻ സെക്രട്ടറി ജി.റ്റി. ശ്രീകുമാർ,വിവിധ യൂണിറ്റ് കൺവീനർമാർ എന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow