SNDP യോഗം മലനാട് യൂണിയൻ ശാഖകളിൽ നടത്തിവരുന്ന ശാഖാ യോഗ നേതാക്കളുടെ സംഗമം ആയ യോഗധ്വനി എന്ന പഠന പരമ്പരയുടെ കട്ടപ്പന ശാഖയിലെ നേതൃസംഗമം നടന്നു

SNDP യോഗം ഇന്നലെ, ഇന്ന് , നാളെ എന്നതാണ് പഠന ക്യാമ്പിന്റെ പ്രധാന ചർച്ചാ വിഷയം. 200-ൽ അധികം വരുന്ന ശാഖായോഗത്തിലെ കുടുംബയോഗം, ശാഖായോഗം, കുമാരി സംഘം, വനിതാ സംഘം, യൂത്ത് മൂവ്മെന്റ് നേതാക്കൾ പങ്കെടുത്തു. ആരോഗ്യമുള്ള ഒരു നല്ല സമൂഹം സൃഷ്ടിക്കപ്പെടണമെങ്കിൽ ശ്രീനാരായണ ഗുരുദേവൻ ലോകത്തിന് നൽകിയിട്ടുള്ള വിശ്വമാനവിക സന്ദേശം ജനങ്ങളിൽ വരണം. ഇതിനായി പരിശ്രമിക്കുക എന്നതാണ് നമ്മുടെ പ്രധാനപ്പെട്ട കടമയെന്ന് ബിജു മാധവൻ പറഞ്ഞു.
നേതൃസംഗമത്തിന് ശാഖായോഗം പ്രസിഡന്റ് സജീന്ദ്രൻ പുവാങ്കൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യ പ്രഭാഷണം നടത്തി , യൂണിയൻ വൈസ് പ്രസിഡൻ പ്രസിഡന്റ് വിധു എ സോമൻ സംഘടന സന്ദേശവും, ശാഖായോഗം സെക്രട്ടറി പി.ഡി ബിനു സ്വാഗതവും പറഞ്ഞു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് സി.കെ വഝ, വൈസ് പ്രസിഡന്റ് ജയമോൾ സുകു, ശാഖായോഗം വൈസ് പ്രസിഡന്റ് സാബു അറയ്ക്കൽ, യൂണിയൻ കമ്മറ്റിയംഗം ലാലു പരുത്തപ്പാറ എന്നിവർ സംസാരിച്ചു.
മാനേജിംഗ് കമ്മറ്റിയംഗങ്ങളായ പ്രദീപ് മുകളേൽ, ദാസ് കറ്റുവീട്ടിൽ,മോഹനൻ സി.ജി, സജി റ്റി.വി, മനീഷ് മുടവനാട്ട്, കൃഷ്ണൻകുട്ടി പുതുപ്പറമ്പിൽ, അഭിജിത്ത് വിജയൻ, തങ്കച്ചൻ പുളിക്കത്തടം, രാജൻ കെ.കെ, വിനോദ് മുത്തലങ്ങൽ, വനിതാസംഘം പ്രസിഡന്റ് ഷിബ വിജയൻ, സെക്രട്ടറി ശാലിനി ശിവദാസ്, കുമാരി സംഘം പ്രസിഡന്റ് രേഷ്മ, സെക്രട്ടറി ശ്രുതി സാബു, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് സനീഷ് പാറത്താഴത്ത്, സെക്രട്ടറി അമൽ കെ ഷാജി എന്നിവർ നേതൃസംഗത്തിന് നേതൃത്വം നൽകി.