മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ഇടുക്കി അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും ബ്ലഡ് ഡൊണേഷൻ ക്യാമ്പും നടത്തി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൻറെ ഭാഗമായാണ് യൂത്ത്കോൺഗ്രസ് ഇടുക്കി അസംബ്ലി കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും ബ്ലഡ് ഡൊണേഷൻ ക്യാമ്പും സംഘടിപ്പിച്ചത്. കട്ടപ്പന സെൻറ് ജോൺസ് ഹോസ്പിറ്റലിൽ വച്ചാണ് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോബിൻ ഐമനം ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡണ്ട് ആൽബിൻ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി Adv ജിതിൻ ഉപ്പുമാക്കൽ,യൂത്ത് കോൺഗ്രസ് നേതാക്കളായ അലൻ സി മനോജ്,നിതിൻ ജോയ്, ബിബിൻ ആനിക്കാട്ട്, റോബിൻ ജോർജ്,ജോഷി മാത്യു,ആൽബറ്റ് റെന്നി, ലിന്റോമോൻ, ആൽബിൻ ജെയിംസ്, അജിത് mm, നിതിൻ തോന്നക്കര, ബിനിൽ ബേബിച്ചൻ, എന്നിവർ നേതൃത്വം നൽകി.