തൊടുപുഴയിലെ വിദ്വേഷ പ്രസംഗം ; പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി
തൊടുപുഴയിലെ വിദ്വേഷ പ്രസംഗം പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി.കേസെടുക്കാൻ തൊടുപുഴ പോലീസിന് നിർദ്ദേശം നൽകി.തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.ജോർജിന്റെ പരാമർശത്തിൽ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.അടിയന്തരാവസ്ഥയുടെ വാർഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ ആയിരുന്നു പിസി ജോർജിന്റെ വിദ്വേഷ പ്രസംഗം.



