കേരളത്തിലേക്ക് ക്വാറി ഉല്‍പ്പന്നങ്ങളുമായി പോരുന്ന വാഹനങ്ങൾ തടഞ്ഞ് ഗുണ്ടാ പിരിവ് നടത്തുന്നതായി പരാതി

തമിഴ്നാട് മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഒരുപറ്റം ആളുകള്‍ ലോറികളില്‍ നിന്ന് പണം ആവശ്യപ്പെടുന്നത്. വന്‍ തുക മുടക്കി എല്ലാവിധ രേഖകളുമായിട്ടാണ് തമിഴ്നാട് ക്വാറികള്‍ നിന്ന് ക്വാറി ഉല്‍പ്പന്നങ്ങള്‍ കേരളത്തിലേയ്ക്ക് കടത്തി വിടുന്നത്.
മുമ്പ് വലിയ പ്രതിസന്ധി ഉണ്ടായതിനെ തുടര്‍ന്ന് ഇടുക്കി, തേനി ജില്ലാ കളക്ടർമാർ എസ് പി മാര്‍ എന്നിവര്‍ ചേര്‍ന്ന് ചര്‍ച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പ്രശ്നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ച് പാസിന്‍റേയും മറ്റ് രേഖകളുടേയും അടിസ്ഥാനത്തില്‍ ക്വാറി ഉല്‍പ്പന്നങ്ങളുമായി ലോറികള്‍ കടത്തി വിട്ട് തുടങ്ങിയത്.
ഇതിന് പിന്നാലെയാണ് ഇപ്പേോള്‍ തമിഴ്നാട്ടില്‍ നിന്നുള്ള സംഘം മുന്തല്‍ വനം വകുപ്പ് ചെക്ക് പോസ്റ്റിന് സമീപം നിന്ന് വാഹനങ്ങള്‍ തടഞ്ഞ് പണം ആവശ്യപ്പെടുന്നത്. ക്വാറി മാഫിയായുടെ ഇടപെടലാണ് പിന്നിലെന്ന് ഉയരുന്ന ആരോപണം. സ്ഥിതി തുടര്‍ന്നാല്‍ കേരളത്തിലേയ്ക്ക് ക്വാറി ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നത് പ്രതിസന്ധിയിലാകും. അതേ സമയം ക്വാറി ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കുന്നതിനുള്ള നീക്കത്തിന്‍റെ ഭാഗമായി പണപ്പിരിവെന്നും വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നുമാണ് ഉയരുന്ന ആവശ്യം.