കമ്പിനി പി എഫ് , പെൻഷൻ പണം അടക്കുന്നില്ല : ഹെലിബറിയ ടീ കമ്പിനി തൊഴിലാളികൾ സമരത്തിനൊരുങ്ങുന്നു

Aug 2, 2023 - 09:56
 0
കമ്പിനി പി എഫ് , പെൻഷൻ പണം അടക്കുന്നില്ല : ഹെലിബറിയ ടീ കമ്പിനി തൊഴിലാളികൾ സമരത്തിനൊരുങ്ങുന്നു
This is the title of the web page

ഏലപ്പാറ ഹെലിബറിയാ ടീ കമ്പനിയിലെ തൊഴിലാളികളുടെ പ്രൊവിഡന്റ്ഫണ്ട് കമ്പിനിയടക്കുന്നില്ലന്നാരോപണവുമായി തൊഴിലാളികൾ. കഴിഞ്ഞ 36 മാസമായി പ്രൊവിഡണ്ട് ഫണ്ട്  മാനേജ് മെന്റ് അടച്ചിട്ടില്ല. പെൻഷന് വേണ്ടി പിടിക്കുന്ന 15 ദിവസത്തെ ശംബളവും മാനേജ്മെന്റ് അടച്ചിട്ടില്ല.ഇതോടെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് . ഹെലിബറിയ വള്ളക്കടവ് ഡിവിഷനിലെ തൊഴിലാളികളാണ് പ്രതിഷധമുയർത്തി രംഗത്ത് വന്നിരിക്കുന്നത് . പി എഫും പെൻഷൻ തുകയും അടക്കാത്തതിനാൽ
പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. 
വള്ളക്കടവ് . ചിന്നാർ . ഹെലിബറിയ . ചെമ്മണ്ണ് എന്നിങ്ങനെ നാല് ഡിവിഷനുകളിലായി വ്യാപിച്ച് കിടക്കുന്ന ടീകമ്പനിയാണ് ഹെലിബറിയാ ടീ കമ്പനി. പി എഫ് അടക്കാത്തതിനാൽ തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണന്നും തൊഴിലാളികൾ പറയുന്നു.തൊഴിലാളി കളുടെ ഒരു ദിവസത്തെ ശബളത്തിൽ നിന്നും 12 ശതമാനമാണ് പ്രോവിഡന്റ് ഫണ്ടായി പിടിക്കുന്നത്. തൊഴിലാളികളുടെ 12 ശതമാനവും മാനേജ്മെന്റിന്റെ 12 ശതമാനവും ചേർത്താണ് പി എഫ് അടക്കേണ്ടത്. ഓരോ തവണയും ഇതുമായി ബന്ധപ്പെട്ട് മാനേജ് മെന്റിനോട് ചോദിക്കുബോഴും ഉടൻ അടക്കാം എന്നുള്ള മറുപടിയാണ് ലഭിക്കുന്നത്. പി എഫും പെൻഷൻ തുകയും മാനേജ്മെന്റ് മനപൂർവ്വം വൈകിപ്പിക്കുകയാണന്നും തൊഴിലാളികൾ ആരോപിക്കുന്നു. സ്ഥിരം തൊഴിലാളികൾക്ക് കൃത്യമായി ശംബളം നൽകുന്നില്ല. എന്നാൽ തോട്ടത്തിൽ പണി എടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് കൃത്യമായി ശബളം നൽകുന്നുമുണ്ട്. കമ്പിനിയുടെ തൊഴിലാളി ദ്രോഹ നടപടിക്കെതിരെ തൊഴിലാളി യൂണിയനുകൾ സമരത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ്.
 പ്രശ്നത്തിൽ തൊഴിലാളി യൂണിയനുകളുമായി കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചകൾ നടക്കുകയും താമസം കൂടാതെ പ്രൊവിഡന്റ് ഫണ്ട് അടക്കമുള്ള തുക അടക്കാനുള്ള പ്രവർത്തനങ്ങൾ കബനിയുടെ ഭാഗത്ത് നിന്ന് തുടങ്ങിയതായും ഇതിൽ തൊഴിലാളികൾ ആശങ്കപെടേണ്ട സഹചര്യമില്ലന്നും കമ്പനി അധികൃതർ പറഞ്ഞു ....

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow