കട്ടപ്പനയിൽ 18 ഗ്രാം എംഡിഎംഎ പിടികൂടി ; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
കട്ടപ്പനയിൽനിന്ന് എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽനിന്ന് 18ഗ്രാം രാസലഹരി പിടിച്ചെടുത്തു. കട്ടപ്പന ഡിവൈഎസ്‌പി വി എ നിഷാദ്മോനും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. കോഴിക്കോട് സ്വദേശി രാസലഹരിയുമായി കട്ടപ്പനയിൽ എത്താൻ സാധ്യതയുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.



