ലോഡുമായിഎത്തിയ ലോറി ഡ്രൈവർക്ക് മർദ്ദനം ; ഇടുക്കിയിൽ കോൺഗ്രസ്സ് നേതാവ് ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ

അടിമാലി പ്രിയദർശനി കോളനി ചേന്നാട്ട് വീട്ടിൽ സുമേഷിനാണ് മർദനമേറ്റത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ലോഡ് ഇറക്കുന്നതിനായി ലോറി മാറ്റിയിടുന്നതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് യൂണിയൻ തൊഴിലാളികളായ അഞ്ചുപേർ ചേർന്ന് ലോറി ഡ്രൈവറെ മർദ്ദിച്ച് അവശനാക്കുകയായിരുന്നു .
കോൺഗ്രസ് ദേവികുളം ബ്ലോക്ക് വൈസ് പ്രസിഡന്റ്റും ഐ എൻ റ്റി യു സി ചിന്നക്കനാൽ വൈസ് പ്രസിഡന്റുമായ മുരുക പാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളായ പെരിയകനാൽ എസ്റ്റേറ്റ് സെൻട്രൽ ഡിവിഷനിൽ മുരുക പാണ്ടി , മുകേഷ് കുമാർ, ക മണികണ്ഠൻ , പാണ്ടീശ്വരൻ , നന്ദകുമാർ എന്നിവരെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ശാന്തൻപാറ പോലിസ് പിടികൂടുകയായിരുന്നു . കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.