കട്ടപ്പന സെന്റ് ജോർജ് HSS സ്കൂളിൽ ടൈനി ടേസ്റ്റ് എന്ന പേരിൽ ഫുഡ് ഫെസ്റ്റ് നടത്തപ്പെട്ടു

യുപി വിഭാഗം, അടിസ്ഥാന ശാസ്ത്രം, സാമൂഹ്യശാസ്ത്രം ശാസ്ത്രം എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. 200 ഓളം കുട്ടികളാണ് കുട്ടികളാണ് വ്യത്യസ്തങ്ങളായ നാടൻ വിഭവങ്ങൾ തയ്യാറാക്കി കൊണ്ട് വന്നത്.
ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ആരോഗ്യമുള്ള ചിന്തകളും ഭക്ഷണരീതികളും അതിനെ കുറിച്ചുള്ള അറിവുകളും അത്യാവശ്യമാണ് എന്ന സന്ദേശമാണ് ഫുഡ് ഫെസ്റ്റിലൂടെ കുട്ടികളിൽ എത്തിച്ചത്. ചുറ്റുപാടും കാണപ്പെടുന്ന വിവിധ ഉൽപ്പന്നങ്ങൾ മാതാപിതാക്കളുടെ പങ്കാളിത്തത്തോടെ രുചികരമായ ഭക്ഷണങ്ങളാക്കി മാറ്റുകയും അതു കുട്ടികൾ പ്രദർശിപ്പിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ബിജു മോൻ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ വളർച്ചയിലെ സമീകൃത ആഹാരത്തിന്റെ പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ച് ഡയറ്റീഷൻ അമലു തോമസിന്റെ നേതൃത്വത്തിൽ ക്ലാസ് നടന്നു. റെസിപ്പി കോമ്പറ്റീഷൻ, കുക്കിംഗ് കോമ്പറ്റീഷൻ, സാലഡ് മേക്കിങ് കോമ്പറ്റീഷൻ എന്നിങ്ങനെ ആകർഷകമായ വിവിധ കോമ്പറ്റീഷനുകളും സംഘടിപ്പിച്ചു.